Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
അത് ശരി... അത് നീ അങ്ങട് തീരുമാനിച്ചോ?......
രേവതി വേഗം ഹരിയുടെ അടുത്തേക്കിരുന്ന് അവന്റെ കൈ ചുറ്റി പിടിച്ചു പറഞ്ഞു : ആ തീരുമാനിച്ചു. എന്തേലും പ്രശ്നം ഉണ്ടോ?...
ഹരി : എന്ത് പ്രശ്നം.... ഒരു പ്രശ്നവും ഇല്ലാ.....
ഹരി സൈറയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു : എന്ത് ചെയ്യാനാ മാം... സ്നേഹിച്ചു കെട്ടിയതല്ലേ... അപ്പോൾ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ..
സൈറ പുഞ്ചിരിച്ചു കൊണ്ട് : എന്നോട് പറഞ്ഞിരുന്നു.... നിങ്ങളുടെ ലവ് മാര്യേജിനെ പറ്റി.......
ഹരി കണ്ണ് മിഴിച്ചു കൊണ്ട് രേവതിയെ നോക്കി " അതും പറഞ്ഞോ, എന്ന ഭാവത്തിൽ "....
സൈറ എഴുന്നേറ്റ് നിന്ന് നടക്കാൻ തുടങ്ങുമ്പോൾ, ഹരിയും എഴുന്നേറ്റ് നിന്ന് പറഞ്ഞു : മാം...... ഇത്രയും നന്നായി മലയാളം?.......
സൈറ : ഞാൻ പറഞ്ഞിരുന്നല്ലോ ഹരീ.. എന്റെ ഉമ്മച്ചി മലയാളി ആയിരുന്നു എന്ന്.... മരിക്കുന്ന വരെയും.....
സൈറ ഒന്ന് നിർത്തി.... കൂടുതൽ തുടരാൻ ആഗ്രഹം ഇല്ലാത്ത പോലെ, ചിരിച്ചു കൊണ്ട് ഹരിയെ നോക്കി പറഞ്ഞു : തന്റെ ഭാര്യയെ എനിക്ക് നന്നായി പിടിച്ചൂട്ടോ എന്തായാലും......
ഹരി അത് കേട്ട് ചിരിച്ചുപ്പോൾ, രേവതിയും പുഞ്ചിരിച്ചു.......
സൈറ വീണ്ടും ചോദിച്ചു : അപ്പൊ നാളെ ഓഫീസ്... ഓകെ അല്ലെ?..
ഹരിയും എഴുന്നേറ്റ് പറഞ്ഞു : ഓകെ മാം....
സൈറ സമയം പാഴാക്കാതെ അവിടെ നിന്ന് ഇറങ്ങി....
രാത്രി കിടക്കുമ്പോൾ രേവതി പറഞ്ഞു : എന്താല്ലേ...ചേച്ചിയെ സമ്മതിക്കണം. കണ്ടാൽ പറയില്ല.... ഇത്രേം ബുദ്ധിമുട്ടി ആണ് വളർന്നത് എന്ന്.........
ഹരി ശരിയാണ് എന്നർത്ഥത്തിൽ തല കുലുക്കിയ ശേഷം ചോദിച്ചു
💬 Comments
View all comments