0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 12K

: അല്ലടി.... നീ എന്ത് ഉദ്ദേശിച്ചാണ്, മാഡത്തിന് മുന്നിൽ പോയി എല്ലാം വിളമ്പിയത്.....

രേവതി : ഗാർഡനിങ് ചെയ്യുന്ന സമയത്ത് ഓരോന്ന് സംസാരിച്ചതാ എന്റെ ഹരീ... അപ്പോൾ...ആ... ഒരു ഇതിൽ പറഞ്ഞു പോയി... അതുകൊണ്ട് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ.....

ഹരി : നമ്മുടെ പ്രാരാബ്ദത്തിന്റെ കണക്കുകൾ കൂടെ അവതരിപ്പിച്ചോ?..

രേവതി ചിണുങ്ങിക്കൊണ്ട് : കുറച്ചൊക്കെ അറിയാതെ .........

ഹരി രേവതിയെ നോക്കി മുഖം കൂർപ്പിച്ചു എങ്കിലും കൂടുതൽ ഒന്നും പറഞ്ഞില്ല. അവൻ മനസ്സിൽ ചോദിച്ചു "അതുകൊണ്ടാണോ, എക്സ്ട്രാ പത്ത് തരാം എന്ന് പറഞ്ഞിട്ടുണ്ടാവുക?"...

അതേ സമയം സൈറ തന്റെ ലാപ്പിന് മുന്നിൽ ഇരുന്ന്, ഹരി ഫീഡ് ചെയ്ത് കൊടുത്ത ഡാറ്റ സൂക്ഷ്മമായി ചെക്ക് ചെയ്യുകയായിരുന്നു....

കഴിഞ്ഞ ഒരു വർഷത്തെ സെയിൽസ് ഡേറ്റ ഒരുപാട് നേരം വിശകലനം ചെയ്ത ശേഷം, തന്റെ ഡയറിയിൽ എഴുതിയിരുന്ന ചില പേരുകൾക്ക് താഴെ ചുവന്ന മഷി കൊണ്ട് അടി വര ഇട്ടു......

.......................................................................

പിറ്റേന്ന് ഇന്നലെ രാത്രി ഉണ്ടായ അല്ലെങ്കിൽ സൈറയുമായി നടന്ന സംഭാഷണം എല്ലാം ഹരി ജെറിനോട് പറഞ്ഞു.........

ജെറിൻ ചിരിച്ചു കൊണ്ട് ഹരിയുടെ തോളിൽ തട്ടി പറഞ്ഞു : അമ്പട കേമാ... അപ്പോൾ നീ അവളെ കയ്യിൽ എടുത്ത് കഴിഞ്ഞല്ലേ...

ഹരി : ഞാനോ... നിങ്ങൾക്ക് എന്താ... മാമിന് രേവതിയെ നന്നായി പിടിച്ചിട്ടുണ്ട്. അവളുടെ പൊട്ടി വർത്തമാനം ഉണ്ടല്ലോ... അതിൽ വീണെന്നാ തോന്നുന്നത്.....

ജെറിൻ ചിരിച്ചു കൊണ്ട് : രേവതി പാവം അല്ലേടാ... അവൾക്ക് എന്ത് തേങ്ങയ അറിയാൻ പറ്റുക... പക്ഷെ പ്രശ്നം അതല്ല...

ജെറിൻ ഒന്ന് നിർത്തിയ ശേഷം

💬 Comments

View all comments