0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 12.1K

തുടർന്നു : എന്തോ കാര്യമായ മാറ്റങ്ങൾ നമ്മുടെ കമ്പനിയിൽ വരാൻ പോകുന്നുണ്ട്. അല്ലെങ്കിൽ സൈറ പറയില്ല, ഞാൻ അധിക സമയം ഇവിടെ ഉണ്ടാവില്ല എന്ന്.

ഹരി ശരിയാണ് എന്ന പോലെ തല കുലുക്കി...

ജെറിൻ : എടാ... എന്തെങ്കിലും വിവരങ്ങൾ കിട്ടിയാൽ തരാൻ മറക്കരുത്... കാരണം അറിയാലോ, മുകുന്ദൻ സർ ഒഴിഞ്ഞാൽ ആ കസേര അതിൽ എനിക്ക് ഉള്ള ചാൻസ് ... കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ പ്രിപേർ ചെയ്യാൻ സമയം കിട്ടും..

ഹരി : അത് ഞാൻ ഏറ്റു, പക്ഷെ ഫുള്ളായി കിട്ടുമോ എന്നാ ഡൌട്ട്... ഇപ്പോൾ കണ്ടില്ലേ, നമ്മുടെ മൊത്തം ടീമിനെയും ഓരോരുത്തരായി ഓഫീസിൽ വിളിച്ചു വരുത്തി പേർസണൽ ആയി സംസാരിക്കുന്നത്...

ജെറിൻ : മ്മ്മ്മ്.... എനിക്ക് ഉറപ്പാണ്, വ്യക്തമായ പ്ലാനോട്‌ കൂടെ ആണ് ഇങ്ങോട്ടേക്ക് ഉള്ള അവളുടെ വരവ്...

......................................................................

ദിവസങ്ങൾ മുന്നോട്ട് പോയി............

.......................................................................

അന്നത്തെ സംഭവിത്തിനു ശേഷം തന്നേ മാറ്റണം എന്ന് പറഞ്ഞു കൊണ്ട് ഹരിക്ക് പിന്നെ ജെറിനെ കാണേണ്ടി വന്നില്ല.

ഓഫീസിൽ സൈറയുടെ ചിരിച്ച മുഖവും, തന്നോട് മയത്തിൽ പെരുമാറാൻ തുടങ്ങിയതും, സൈറ തരുന്ന ജോലി തന്നേ കൊണ്ട് ആവുന്ന വേഗത്തിൽ ചെയ്ത് തീർക്കാൻ അവൻ ശ്രമിച്ചു.

അയൽവാസി എന്നതിനപ്പുറം, തന്റെ ഭർത്താവിന്റെ ബോസ് എന്ന ഒരു ജാടയും തന്നോട് കാണിക്കാത്ത, ഒരു കൂട്ടുകാരിയെ, അനിയത്തിയെ പോലെ പെരുമാറുന്ന സൈറയുമായി, രേവതിയും നന്നായി അടുത്തു കൊണ്ടിരുന്നു....

ഏത് നേരവും ഉള്ള ചേച്ചിയെ പറ്റിയുള്ള പറച്ചിൽ കാരണം, ഹരിക്ക് രേവതിയോട് പറയേണ്ടി വന്നു " അന്റെ ഒരു ചേച്ചി ".........

രേവതിയോട്

💬 Comments

View all comments