0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 12.2K

തന്നേ ഒറ്റി കൊടുക്കാത്തതിന്റെ നന്ദി കൂടെ ഹരിക്ക് സൈറയോട് ഉണ്ട് ....

കാരണം....." ജെറിനുമായി വീക്കെൻഡ് കള്ളടി കഴിഞ്ഞു വീട്ടിൽ എത്തിയ അന്ന്, രേവതിയോടൊപ്പം സൈറയും ഉണ്ടായിരുന്നു.........

" അല്ല ഹരീ... രേവതി പറഞ്ഞത് ഹരി ബിയർ മാത്രമേ കഴിക്കൂ എന്നാണല്ലോ.. പക്ഷെ മണം ബിയറിന്റെ അല്ലല്ലോ ".... രേവതി മാറിയ തക്കത്തിൽ സൈറ കള്ള നോട്ടത്തോടെ പതിയെ ആണ് ഹരിയോട് ചോദിച്ചത്...

ഹരി തന്റെ കൈ കൊണ്ട് വാ പൊത്തി കെഞ്ചി : പ്ലീസ് മാം... അവൾക്ക് അറിയില്ല.....

സൈറ പുഞ്ചിരിയോടെ പറഞ്ഞു : ഓകെ... ഓകെ.... ഞാൻ ആയി നിങ്ങളുടെ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കുന്നില്ല.....

ഹരി നന്ദിയോടെ പുഞ്ചിരിച്ചു അവളോട്.................

......................................................................

പുറത്ത് കറങ്ങാനും, ബ്യൂട്ടി പാർലറിൽ പോവാനും, ഷോപ്പിംഗിന് പോവാനും എല്ലാം സൈറ രേവതിയെ കൂടെ കൂട്ടി തുടങ്ങി.

അങ്ങിനെ ഒരു ശനി ദിവസം ആണ് സൈറയോടൊപ്പം ഉച്ച കഴിഞ്ഞ് കംമ്പനിക്ക്‌ എന്ന് പറഞ്ഞു കൊണ്ട് രേവതി ഷോപ്പിംഗിന് പോയത്.

ഫുട്ബോൾ പ്രാന്തൻ ആയ ഹരി, ആദിയെ കളിപ്പിക്കുകയും ഒപ്പം മാച്ച് കാണുകയും ചെയ്യുന്ന തിരക്കിൽ രേവതി വന്ന് കയറിയപ്പോൾ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗുകൾ ശ്രദ്ധിച്ചില്ല.......

ഹരിയുടെ ശ്രദ്ധ മുഴുവൻ ടി വി യിലെ കളിയിൽ ആണെന്ന് മനസ്സിലാക്കിയ രേവതി നേരെ തങ്ങളുടെ മുറിയിലേക്ക് നടന്നു.

കുറച്ചു സമയത്തിന് ശേഷം പുറത്ത് വന്ന് കൊണ്ട് പറഞ്ഞു: ഹരീ.....ഇത് എങ്ങിനെ ഉണ്ട് കൊള്ളാമോ?..

ഹരി ടി വിയിൽ നിന്നും ഒന്ന് കണ്ണെടുത്തു രേവതി നിൽക്കുന്നിടത്തേക്ക് നോക്കി തിരിച്ച് ടി വിയിലേക്ക് കണ്ണ് കൊണ്ട്

💬 Comments

View all comments