Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
രേവതിയോട് : എങ്ങിനുണ്ട് രേവതി?... ഇഷ്ടപ്പെട്ടോ ഇവിടെ ?..
രേവതി : പിന്നെ.... അടിപൊളി.......
സൈറ : കണ്ടിട്ട് ഡാൻസ് ചെയ്യണം എന്നുണ്ട് തോന്നുന്നു....
രേവതി ഇപ്പോഴും തുള്ളി കളിക്കുന്ന കൂട്ടത്തെ നോക്കി : അവര് അവിടെ ചുമ്മാ തുള്ളി കളിക്കല്ലേ.....
സൈറ ഹരിയോട് : ഒന്ന് കൊണ്ട് പോ ഹരീ....
ഹരി ഞെട്ടലോടെ : ഞാനോ.... ഡാൻസോ?...
സൈറ ഹരിയെ ഒന്ന് തുറിച്ചു നോക്കി, പതിയെ എഴുന്നേറ്റു..... അപ്പോഴേക്കും രേവതി ഗ്ലാസ് കാലിയാക്കി കഴിഞ്ഞിരുന്നു........
സൈറ രേവതിയുടെ അടുത്തേക്ക് നടന്ന് ചെന്ന് തന്റെ കൈ നീട്ടി പറഞ്ഞു : രേവതി വാ.... നമുക്ക് ഡാൻസ് ചെയ്യാം...... ഹരി ഇവിടെ ഇരിക്കട്ടെ...
രേവതി ഹരിയെ തല ഉയർത്തി നോക്കി വ്യത്യസ്തമായ ഒരു ചിരിയോടെ....
ആ ചിരിയിൽ, അവളുടെ കണ്ണുകളിൽ നിന്നും ഹരിക്ക് മനസ്സിലായി, തന്റെ പെണ്ണിന് ചെറുതായി തലക്ക് പിടിച്ചിട്ടുണ്ട് എന്ന്.............
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : പോയിട്ട് വാ.........
സൈറയുടെ കൈ പിടിച്ച് രേവതി എഴുന്നേറ്റ് ഡാൻസ് ഫ്ലോറിലേക്ക് നടന്നു...........
മുഴങ്ങി കൊണ്ടിരുന്ന പാട്ട് ക്ലാസ്സിക്കൽ സോങ് അല്ലാത്തത് കൊണ്ട്... രേവതി പാട്ടിന്റെ ഈണത്തിനൊത്ത സ്റ്റെപ് കിട്ടാതെ കുറച്ചു നേരം ബുദ്ധിമുട്ടിയപ്പോൾ, സൈറ തന്റെ കൈകൾ ഉയർത്തി, അരക്കെട്ട് ഇളക്കി, പാട്ടിന്റെ ഈണത്തിനനുസരിച്ച് ചുവടുകൾ വച്ചു......
കുറച്ചു ബുദ്ധിമുട്ടി എങ്കിലും രേവതി വൈകാതെ തന്നേ സൈറയെ പിന്തുടർന്ന് കൊണ്ട്, മ്യൂസിക്കിന് അനുസരിച്ച് സ്റ്റെപ് ഇടാൻ തുടങ്ങി.....
തന്റെ പെണ്ണെ എല്ലാം മറന്ന് ചുവടുകൾ വക്കുന്നത് ഹരി പുഞ്ചിരിയോടെ നോക്കിയിരുന്നു....
രണ്ടു പാട്ടുകൾക്ക് ശേഷം സൈറ
💬 Comments
View all comments