0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 18.3K

അബദ്ധം ആയെന്ന് മനസ്സിലായ ഹരീ, ഉടനെ അവളെ തന്നോട് ചേർത്ത് പിടിച്ചു പറഞ്ഞു : ആയോ സോറി... സോറി... ഞാൻ ചുമ്മാ കളിയാക്കാൻ പറഞ്ഞതാടീ പെണ്ണെ...

ഹരി അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്ത് നിറഞ്ഞ കണ്ണുകളിൽ മുത്തം നൽകി അവൻ പറഞ്ഞു : എന്റെ പെണ്ണെ... കാണുന്നവർ ഇംഗ്ലീഷ് കാരോ.. ആരെങ്കിലും ആവട്ടെ.. അവർ നിന്റെ ഡാൻസ് അതിന്റെതായ രീതിയിൽ ആസ്വദിക്കുന്നതിൽ ആണ് കാര്യം. കഴിഞ്ഞ രണ്ട് വട്ടവും എന്റെ പെണ്ണിന് കിട്ടിയ കയ്യടി........ എനിക്ക് എത്ര സന്തോഷമായി എന്നറിയുമോ......

രേവതി കണ്ണ് തുടച്ചു കൊണ്ട് ഹരിയുടെ വയറ്റിൽ കളിയായി ഒരു കുത്തു കൊടുത്ത് ഹരിയുടെ നെഞ്ചിൽ മുഖം ചായ്ച്ചു കൊണ്ട് രേവതി ആ രംഗം ഓർത്തു......

" നഗരത്തിലെ വലിയ ഹോട്ടലിൽ, ഫോറിനേഴ്സിന് മുന്നിൽ നൃത്തം അവതരിപ്പിക്കാൻ താല്പര്യം ഉണ്ടോ എന്ന് സൈറ ചോദിച്ചപ്പോൾ, ഇല്ല എന്നായിരുന്നു രേവതിയുടെ മറുപടി. പക്ഷെ " കിട്ടിയ അവസരങ്ങൾ എന്തിനാ കളയുന്നത് " എന്ന് തുടങ്ങിയ ഉപദേശങ്ങൾ കേട്ട്, ഹരിയുടെ നിർബന്ധത്തിനു വഴങ്ങി ആണ് അന്ന് രേവതി ആദ്യമായി സമ്മതിച്ചത്.

വിദേശികൾ അടക്കം , പത്തു മുപ്പത് പേര് അടങ്ങിയ കൂട്ടത്തിന് മുന്നിൽ, രേവതി നൃത്തം അവസാനിപ്പിച്ച്, കൈ കൂപ്പികൊണ്ട് നോക്കിയപ്പോൾ കണ്ടത്, വിടർന്ന മുഖവുമായി സന്തോഷത്തോടെ, തന്റെ നൃത്തം കാണാൻ ഇരുന്ന ആളുകളെ നോക്കി, അവരോടൊപ്പം തന്നേ കയ്യടിക്കുന്ന ഹരിയെ.... അല്ലെങ്കിൽ തന്റെ ഭർത്താവിനെ ആണ്......... അവന്റെ സന്തോഷത്തിൽ ഉണ്ടായിരുന്നു, തനിക്ക് കിട്ടിയ കയ്യടികൾക്ക് തന്നെക്കാൾ ഏറെ അവനെ സന്തോഷിപ്പിക്കുന്നു എന്ന് ...

അന്ന്

💬 Comments

View all comments