Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
കിട്ടിയ പതിനായിരം രൂപയുടെ ചെക്ക്, ഹരിയുടെ കയ്യിൽ കൊടുത്ത്, അവന്റെ കാല് തൊട്ട് വന്ദിച്ച തന്നേ, സൈറ നോക്കി നിൽക്കെ ആണ് വാക്കുകൾക്കായി പരതി, നിറ കണ്ണുകളോടെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു .
അതിന് ശേഷം ആ ചെക്ക്, സൈറയുടെ കയ്യിൽ നിർബന്ധിച്ച് പിടിപ്പിച്ച ശേഷം ഹരി പറഞ്ഞു : ഇത് മാമിന് അവകാശപ്പെട്ടതാണ്...... വേണ്ട എന്ന് പറയരുത്.....
സൈറ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ സൈറയെ കെട്ടിപിടിച്ചു........
അവൻ വീണ്ടും പറഞ്ഞു : താങ്ക് യൂ മാം......
ആ സീനിന് നിറ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് രേവതി കാഴ്ചക്കാരി ആയി നിന്നു.
രേവതി അവന്റെ മാറിൽ ചാഞ്ഞു കിടന്ന് ആ രംഗങ്ങൾ ഓർക്കുന്നതിനിടയിൽ ആണ്....
ഹരി : ശേ......എന്നെ പോലെ പ്രാരാബ്ദം നിറഞ്ഞ ഒരുത്തനെ കെട്ടിയില്ലാരുന്നു എങ്കിൽ, എവടെ എത്തിയേനെ എന്റെ പെണ്ണ്... അല്ലേടി.........
അവന്റെ മാറിൽ പെട്ടെന്നു മുഖം വലിച്ചെടുത്തു കൊണ്ട് ഹരിയുടെ മുഖത്തേക്ക് നോക്കി രേവതി......
പക്ഷെ, സങ്കടം ആയിരുന്നില്ല അവളുടെ കണ്ണുകളിൽ, ആളി കത്തുന്ന അവനെ ദഹിപ്പിക്കാൻ ഉതകുന്ന ദേഷ്യം ആയിരുന്നു........
ഹരി എന്തെങ്കിലും പറയുന്നതിന് മുൻപേ, പടെ.... പടെ.... ഹരിക്ക് തന്റെ രണ്ടു കൈ കൊണ്ടും കൊടുത്തു അവന്റെ കയ്യിലും തുടയിലുമായി കുറേ തല്ല്....
ഹരി ഉറക്കെ പറഞ്ഞു : എടീ വേദനിക്കുന്നു.... ആാാാ.... ഊഓഫ്... പതുക്കെ.... അമ്മേ...... അയ്യോ.....അയ്യോ... ആാാ....
ഇതേ സമയത്ത് ആണ്, വർക്ക് ഔട്ട് ഡ്രെസ്സിൽ ഈ കാഴ്ചയും കണ്ടു കൊണ്ട് സൈറ അങ്ങോട്ടേക്ക് കയറി വരുന്നത്.
ഇത്രയും ദിവസങ്ങൾ മതിയായിരുന്നു, കോളിങ് ബെൽ
💬 Comments
View all comments