0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 7.4K

പേരുണ്ട്...... അവരോട് പോയി പറ അസിസ്റ്റന്റ് ആവാൻ.....

ജെറിൻ : അവർ ആരും അല്ലല്ലോ, നമ്മുടെ എംപ്ലോയീസ് ഓഫ് ദി ഇയർ...

ഹരി വാ തുറക്കുന്നതിനു മുൻപ് ജെറിൻ കൂട്ടി ചേർത്തു : പിന്നെ, നിന്റെ ഫീൽഡ് വർക്കിൽ പ്രശ്നം ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് അവർ തന്നിട്ടുണ്ട്...... പ്ലസ് പതിനായിരം രൂപ എക്സ്ട്രാ പേയ്‌മെന്റും കിട്ടും ..

പതിനായിരം എന്ന് കേട്ടപ്പോൾ ഹരി പെട്ടെന്ന് സൈലന്റ് ആയി....

ജെറിൻ : എടാ ഉള്ളത് പറയാല്ലോ...... നീ അവളുടെ കൂടെ ഉള്ളത് എനിക്ക് ഗുണം ആണ്... കാരണം, എല്ലാം എനിക്ക് പെട്ടെന്ന് അറിയാൻ പറ്റുമല്ലോ?....

ഹരി അത്ഭുതത്തോടെ : ഓഹ്... എന്റെ മനുഷ്യാ.... നിങ്ങളുടെ ഒരു തല.......

ജെറിൻ : പ്ലീസ് ഒന്ന് സമ്മതിക്കടാ.. ചെയ്ത് നോക്കി നിനക്ക് പറ്റുന്നില്ലെങ്കിൽ, നിന്നെ മാറ്റുന്ന കാര്യം ഞാൻ ഏറ്റു......

ഹരി ഒന്ന് ആലോചിച്ച ശേഷം : മ്മ്മ്മ്.....ശരി....

ജെറിന്റെ കൂടെ സൈറയുടെ ഓഫീസിൽ എത്തിയ ഹരിക്ക്‌ കാൽമുട്ട് കൂട്ടി ഇരിക്കുന്ന പോലെ തോന്നി....

കാലിന്റെ മുകളിൽ കാൽ കയറ്റി വച്ച് ഹരിയെ അടിമുടി നോക്കി സൈറ പറഞ്ഞു : കാര്യങ്ങൾ ജെറിൻ പറഞ്ഞല്ലോ.... അപ്പോൾ നാളെ മുതൽ... പത്തു മണിക്ക് ഇവിടെ എന്റെ ഓഫീസിൽ ... ഇനി അതല്ല ഫീൽഡിൽ പോവേണ്ട ആവശ്യമോ വേറെന്തെങ്കിലും കാരണം കൊണ്ട് വരാൻ ബുദ്ധിമുട്ട് ഉണ്ട്, ലേറ്റ് ആവും എന്നാണെങ്കിൽ, എന്റെ നമ്പർ തരാം അതിൽ വിളിച്ച് പറഞ്ഞാൽ മതി......

ഹരി പതിയെ ഒന്ന് മൂളി പറഞ്ഞു : മ്മ്.. ഓകെ മാം...

💬 Comments

View all comments