Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ഹരി ക്യാബിൻ വിട്ട് പോയതും സൈറ ജെറിനെ സംശയത്തോടെ നോക്കി : എംപ്ലോയീ ഓഫ് ദി ഇയർ...... അതിനുള്ളതോന്നും കാണുന്നില്ലല്ലോ മിസ്റ്റർ ജെറിൻ?.......
ജെറിൻ : അത് മാമിന് അവനെ അറിയാത്തത് കൊണ്ടാണ്... ആദ്യത്തെ ഒരു പ്രശ്നമേ ഉളളൂ... സെറ്റ് അയാൽ പിന്നെ ഇങ്ങനെ അല്ല...
സൈറ ഒന്ന് നീട്ടി മൂളി....................
ഹരിയുടെ വീട്ടിൽ.........
കാര്യങ്ങൾ എല്ലാം കേട്ട രേവതി ചോദിച്ചു : അപ്പോൾ, ഏത് നേരവും മാഡത്തിന്റെ അടുത്ത് തന്നേ നിന്ന് ജോലി ചെയ്യേണ്ടി വരില്ലേ?......
ആലോചനയിൽ മുഴുകി ഇരുന്നിരുന്ന ഹരി വേണ്ടി വരും എന്ന അർത്ഥത്തിൽ മൂളിയ ശേഷം രേവതിയുടെ മുഖത്തേക്ക് നോക്കി......
രേവതിയുടെ മുഖഭാവം കണ്ടതും ഹരി നീട്ടി ആട്ടി........ " പ്ഫാാ.......................
ഹരി പല്ല് കടിച്ചു കൊണ്ട് തുടർന്നു : മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുമ്പോൾ ആണ് അവളുടെ....
രേവതി പതിയെ ഇടം കണ്ണിട്ട് നോക്കി ഇളിച്ചു കാണിച്ചു.....
ഹരിയോട് ചേർന്ന് അവന്റെ തോളിൽ മുഖം ചായ്ച്ചു കൊണ്ട് അവൾ കൊഞ്ചി പറഞ്ഞു : ഞാൻ അങ്ങിനെ ഒന്നും ചിന്തിച്ചില്ല.........
ഹരി : അയ്യടാ....... ചിന്തിച്ചില്ലത്രേ... വേണ്ട പെണ്ണെ.....
രേവതി : പൈസ എക്സ്ട്രാ കിട്ടില്ലേ.....
ഹരി : അത് കിട്ടും... പക്ഷെ അസിസ്റ്റന്റ് എന്നൊക്ക പറഞ്ഞാൽ... ഞാൻ പട്ടി പണി എടുക്കേണ്ടി വരുമോ എന്നാ സംശയം.....
രേവതി പതിയെ മൂളി : മ്മ്മ്മ്.....
......................................................................
പിറ്റേന്ന് ഹരി ബൈക്ക് എടുത്ത് ഇറങ്ങാൻ നേരം, മുന്നിലെ സുമിത്ര ആന്റിയുടെ വീട്ടിലെ പെയിന്റിംഗ് പണി കണ്ട് രേവതിയോട് ചോദിച്ചു
💬 Comments
View all comments