Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ഓടിക്കാൻ ഉള്ളതാ.... അറിയാലോ ഈ നാട്ടിലെ ചെക്കിങ്?...
കെവിൻ തല ആട്ടി കൊണ്ട്,: ആ പറഞ്ഞത് കറക്റ്റാ.... അതിനൊക്കെ നമ്മുടെ സ്ഥലം..... ഗോവ.... ആ പേടി പേടിക്കണ്ട....
മലയാളികൾ ആണെങ്കിൽ കൂടെ, ജനിച്ചതും വളർന്നതും എല്ലാം ഗോവയിൽ ആണെന്ന് കെവിൻ ആദ്യമേ പറഞ്ഞിരുന്നു...
ഹരി ഒന്ന് രേവതിയെ നോക്കിയിട്ട് പറഞ്ഞു : ഒരു ദിവസം അങ്ങോട്ട് വരണം, ഗോവക്ക്........
കെവിൻ ചിരിച്ചു കൊണ്ട് ഹരിയുടെ തോളിൽ തട്ടി പറഞ്ഞു : ഒരു ദിവസമോ?... ഒരു ദിവസം കൊണ്ട് എന്ത് ആവാൻ ആണ്.... ഹരി മിനിമം പത്തു ദിവസം പ്ലാൻ ചെയ്ത് വാ... വരുമ്പോൾ എന്നെ വിളിച്ചാൽ മതി... ഫുൾ സെറ്റ് ചെയ്ത് തരാം.......
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഡാൻസ് ഫ്ലോറിൽ ആളുകളുടെ എണ്ണം കൂടി വന്നു തുടങ്ങിയിരുന്നു..
കെവിൻ : പറയാൻ മറന്നു.... മാൻ.... രേവതി ഒരു രക്ഷയും ഇല്ലാട്ടോ... സ്ട്രീറ്റ് ഡാൻസിൽ പുലി ആയ എന്നെ വെള്ളം കുടിപ്പിച്ചില്ലേ രേവതി...
രേവതി നാണത്തോടെ ഹരിയുടെ കയ്യിലേക്ക് മുഖം ചേർത്തു അത് കേട്ടിട്ട്...
ഹരി അഭിമാനത്തോടെ അവളെ നോക്കി ചിരിച്ചു .....
ഹരി : സ്ട്രീറ്റ് ഡാൻസ് എന്ന് പറഞ്ഞാൽ, സ്റ്റെപ് അപ് സിനിമയിൽ ഒക്കെ ഉള്ള....
കെവിൻ " അതേ " എന്ന് പറഞ്ഞു കൊണ്ട് തന്റെ ഫോൺ എടുത്ത് അവന്റെ ഒരു ഡാൻസ് വീഡിയോ പ്ലേ ചെയ്ത് ഹരിക്ക് നേരെ നീട്ടി.....
ഈ സമയം അൽവിനെയും കൂട്ടി സൈറ ഡാൻസ് ഫ്ലോറിലേക്ക് നടന്നിരുന്നു.......
വീഡിയോ കണ്ട ഹരിയും രേവതിയും കണ്ണോട് കണ്ണ് നോക്കി മിഴിച്ചിരുന്നു...
💬 Comments
View all comments