0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 6.3K

ലെ.................. ഇതായിരുന്നോ, രേവതി പറഞ്ഞ കോളേജ് സമയത്‌ അവൾക്ക് വേണ്ടി ബസുകാരനുമായി തല്ലുണ്ടാക്കിയ അവളുടെ ഹീറോ.........

ഹരി സൈറയെ നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു : വേറെന്തും.... അവളെ.... രേവതി... അവൾ അറിഞ്ഞാൽ... എന്നെ കൊല്ലും........

സൈറ ചിരിച്ചു കൊണ്ട് : എന്റെ ഹരീ.... ടാ.... നീയും ആൻസിയും,, ഇന്നും ഇന്നലെയും അല്ല ഞാൻ അറിഞ്ഞത്.... ഞാൻ അറിഞ്ഞു കുറേ ആയി..... അന്ന് പറയാത്തത്, ഇന്ന് പറയും എന്ന് തോന്നുന്നുണ്ടോ നിനക്ക് .

ആശ്വാസത്തിന്റെ ചെറിയ നനുത്ത കുളിർക്കാറ്റ് അവന്റെ മനസ്സിൽ വീശി..

സൈറ : പിന്നെ, ഡോക്ടർ ആൻസി...... ആദ്യ കാഴ്ച്ചയിൽ തന്നേ ഡൌട്ട് അടിച്ചതാണ് എനിക്ക്.......... അന്ന് നിന്റെ കൂടെ അവളെ കാണാൻ വന്ന ആ ദിവസം....... അവളുടെ മുഖത്ത് ഞാൻ കണ്ടതാണ്, എന്നോട് വേറെ ആർക്കും ഇതുവരെ തോന്നാത്ത രീതിയിൽ ഉള്ള, അസൂയ, അല്ലെങ്കിൽ ദേഷ്യം.....

സൈറ ഒന്ന് നിർത്തി കളിയാക്കി ചിരിച്ചു കൊണ്ട് : പിന്നെ നിന്റെ സെയിൽസ് ഡാറ്റാ..... അതുംകൂടെ ആയപ്പോൾ എനിക്ക് ഡൌട്ട് കൂടി..

..............എനിക്ക് ആണെങ്കിൽ, എന്തെങ്കിലും മനസ്സിൽ കയറിയാൽ, അതിന്റെ കാര്യാ കാരണങ്ങൾ അറിയാതെ ഉറക്കം വരില്ല ഹരീ...... സോ... ഐ സ്റ്റാർട്ടഡ് ടു ഡിഗ്..........

ഹരി കൂടുതൽ അറിയാൻ താല്പര്യത്തോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി...

സൈറ : നിന്നിൽ നിന്ന് അറിയാൻ നോക്കിയാൽ, അത്....ചിലപ്പോൾ... ശരിയാവില്ല എന്ന് തോന്നി. അത് കൊണ്ട് തന്നേ ആണ് ഞാൻ ഡോക്ടറെ ഡയറക്റ്റ് പിടിച്ചത്. നിന്റെ അല്ലെങ്കിൽ നിങ്ങളുടെ രഹസ്യങ്ങൾ പതിയെ ചോർത്തിയതും.......

മാസങ്ങൾക്ക് മുൻപ്....

💬 Comments

View all comments