Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
കൈ ഇട്ട് പിടിച്ചു പിന്നിലേക്ക് ചാരി ഇരുന്നു പറഞ്ഞു : ഒന്ന് കൂൾ ആവ് എന്റെ ഹരീ...... ഞാൻ വീണ്ടും പറയുന്നു നിന്നോട്, ഞാൻ നിന്റെ കുടുംബം കലക്കാൻ വന്നതല്ല ഇവിടെ...
ഹരി അവളുടെ കൈപിടിയിൽ ചൂളി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല...
സൈറ കുറച്ചു ഉറക്കെ, അല്ലെങ്കിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു : മുഖത്തേക്ക് നോക്ക് ഹരീ.....
ഹരി വേഗം മുഖം ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി....
സൈറ : ഹരീ.... എന്റെ ഉദ്ദേശം ഇത്രയേ ഉളളൂ, ഒന്ന്..... ഹൌ ഗുഡ് ഐ ആം എന്ന് നിന്നെ ശരിക്ക് മനസ്സിലാക്കി തരുക..... രണ്ട്....
സൈറ ഒന്ന് നിർത്തി പല്ല് കടിച്ചു കൊണ്ട് ആണ് തുടർന്നത് : നിനക്കൊരു പണി, നിനക്ക് ഞാൻ കുറച്ചായി മനസ്സിൽ ഒരു പണി ഓങ്ങി വച്ചിട്ട്...
ഹരി കണ്ണ് മിഴിച്ചു കൊണ്ട് പതിയെ വിക്കി വിക്കി ചോദിച്ചു : ഞാൻ.... എനിക്ക്... എന്തിന്.....
അവൾ പല്ല് കടിച്ച് തന്നേ തുടർന്നു : അന്ന് രാത്രി വീട്ടിൽ, ഞാൻ ആദിയെ കരയിച്ചു എന്ന് കള്ളം പറഞ്ഞതിന്....
ഹരിയൊന്ന് ഞെട്ടിക്കൊണ്ട് ആ സംഭവം ഓർത്തെടുത്തു.....
അവൻ പതിയെ പറഞ്ഞു : സോറി മാം .. ഞാൻ അങ്ങിനൊന്നും ഉദ്ദേശിച്ചല്ല അന്ന് ........
സൈറ : കഴിഞ്ഞിട്ടില്ല..... അവന്റെ ഒരു എക്സ്ട്രാ ഡീസൻസി....... മൈ ഫുട്.....
ഹരി വാ പൊളിച്ചിരുന്നപ്പോൾ അവൾ തുടർന്നു : നീ എന്താടാ രേവതിയോട് ഇന്ന് മീറ്റിങ് കഴിഞ്ഞ് വന്ന് പറഞ്ഞത്....
ഹരി ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു : ഞാൻ.... ഞാൻ
💬 Comments
View all comments