0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 7.4K

ആണ്... നീയും രേവതിയും ആദിയും അടങ്ങിയ നിങ്ങളുടെ കുടുംബം...........

ഹരി സംശയത്തോടെ നോക്കിയപ്പോൾ, ചെറിയൊരു ഗ്യാപ് ഇട്ട് സൈറ തുടർന്നു : ഞാൻ പറഞ്ഞിട്ടുണ്ട്, 16ആം വയസ്സിൽ തനിച്ച് ആയതാണ് ഞാൻ.. ആരും ഉണ്ടായിരുന്നില്ല എനിക്ക് ....... ഒറ്റക്കായിരുന്നു ഞാൻ... ഇന്ന് എത്തിയ നിലയിൽ എത്താൻ ഉള്ള ഓട്ടത്തിൽ ആരെയും കൂടെ കൂട്ടാൻ തോന്നിയില്ല...

പറയാൻ ഉള്ളത്..കുറേ ഫ്രണ്ട്‌സ്... പാർട്ടി....അടിച്ചുപൊളി...അങ്ങിനെ........ ഇങ്ങനെ....ജോലിയുടെ പുറത്ത് അത് മാത്രം ആയിരുന്നു എൻജോയ്മെന്റ്....

സൈറ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു : ബട്... യാദൃശ്ചികം ആണെങ്കിലും നിങ്ങളുടെ അയൽക്കാരി ആയി ഞാൻ വന്നപ്പോൾ, നിങ്ങളെ കണ്ടപ്പോൾ, നിങ്ങളുടെ ജീവിതം കണ്ടപ്പോൾ.. നിങ്ങളെ കാണുമ്പോൾ എനിക്ക് ആരെക്കെയോ മിസ്സ്‌ ചെയ്യുന്ന ഫീൽ, അല്ലെങ്കിൽ നിങ്ങളുടെ കൂടെ ടൈം സ്‌പെന്റ് ചെയ്യുമ്പോൾ ആരൊക്കെയോ കുടുംബം എന്ന് പറയാൻ ഉള്ള ഫീൽ........

സൈറ ഒന്ന് നിർത്തി : പിന്നെ രേവതി,, അത് പിന്നെ പറയണ്ട, അതൊരു പ്രത്യേക ക്യരക്ടർ ആണ്... ഐ ലൈക്‌ ഹേർ വെരി മച്ച്..............

അത് കേട്ട ഹരി പുഞ്ചിരിച്ചു........

സൈറ : ഇനി പറ... വരുമോ ഇല്ലയോ?.. വീണ്ടും എടുത്ത് ചോദിക്കാൻ കാരണം, ഡയറക്റ്റ് ഒരു പോസ്റ്റിങ്ങ്‌, അതിന് പല ചരടും വലിക്കേണ്ടി വരും... അതൊക്കെ ചെയ്തിട്ട് അവസാനം ഹരി വാക്ക് മാറിയാൽ... അത് ശരിയാവില്ല.....

ഹരി : മാം... കുറച്ചു സമയം വേണം എനിക്ക്...

മനസ്സിലായി എന്ന അർത്ഥത്തിൽ അവൾ തല കുലുക്കി പറഞ്ഞു : ഓകെ.....

കുറച്ചു നേരത്തേ നിശബ്ദതക്ക് ശേഷം ഹരി പതിയെ വിളിച്ചു : മാം...

💬 Comments

View all comments