Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
സൈറ ഹരിയെ നോക്കിയപ്പോൾ അവൻ പതിയെ വിക്കി വിക്കി ചോദിച്ചു : മാം... മാമിന്റെ ഫാമിലി....ഉമ്മടെ കാര്യം പറഞ്ഞു.. അച്ഛൻ.......
ഹരിയെ മുഴുവനാക്കാൻ സമ്മതിച്ചില്ല, " മദർ ഫക്കിങ് ബാസ്റ്റെർഡ് "...... സൈറ ഉറക്കെ പല്ല് കടിച്ചു കൊണ്ട് അലറിയപ്പോൾ, ഹരി ഞെട്ടി തരിച്ചു....
ഹരി നോക്കിയിരിക്കെ, തന്റെ ഗ്ലാസിൽ നല്ല ഡബിൾ കട്ടക്ക് ഒഴിച്ച് കൊണ്ട് അവൾ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി ഉറക്കെ ചീറ്റി ക്കൊണ്ട് ഹരിയെ കൂർപ്പിച്ചു നോക്കി......
" ദൈവമേ ".... ആ നോട്ടം താങ്ങാൻ ആവാതെ അവൻ മനസ്സിൽ വിളിച്ചു.
" ഹരിക്ക് അറിയണോ എന്നെ കുറിച്ച് ".... സൈറ ഉറക്കെ ആണ് ചോദിച്ചത്
ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി....
സൈറ : പറയാം... പക്ഷെ, വേറൊരു കുഞ്, രേവതി പോലും അറിയാൻ പാടില്ല എന്ന ഉറപ്പ് എനിക്ക് വേണം.... തരാൻ പറ്റുമോ ഹരിക്ക്....
ആകാംക്ഷക്ക് അപ്പുറം, കഥകൾ വായിക്കാൻ ഇഷ്ടമുള്ള അവന്, താൻ ആരാധിക്കുന്ന തന്റെ ബോസിന്റെ കഥ അറിയണം എന്ന് തോന്നി. അവൻ പറഞ്ഞു : മാമിന് കുഴപ്പം ഇല്ലെങ്കിൽ.... ഞാൻ വാക്ക് തരാം, ജീവൻ പോയാലും ഞാൻ ആരോടും ഒന്നും പറയില്ല.......
അവന്റെ കണ്ണുകളിൽ, വാക്കുകളിൽ ഉള്ള ദൃഡത ആവാം, അവൾ കട്ടക്ക് തന്നേ ഒന്നുകൂടെ ഒഴിച്ച് അടിച്ചു പിന്നിലേക്ക് ചാരി കിടന്നു ഓർമകളിലേക്ക് ഒളിച്ചു നോക്കി.........
.......എന്റെ ഉമ്മച്ചി....... ഫാത്തിമ.............
ഒരു ചെറു കഥ പോലെ പറയുന്നു.........
ഉപ്പാന്റെ ലെയ്ത് കമ്പനിയിൽ ജോലിക്ക് നിന്നിരുന്ന ബഷീറുമായി പ്രണയത്തിലാവുമ്പോൾ ഫാത്തിമക്ക് പതിനാറു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ
💬 Comments
View all comments