0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 21.4K

.......

കള്ളു കുടിക്കുന്ന , ബീഡി വലിക്കുന്ന യതീം ആയ, തനി കച്ചറ ആയ, ഫാത്തിമയെക്കാൾ പതിനൊന്നു വയസിനു മൂപ്പ് ഉള്ള തന്റെ പണിക്കാരനുമായി, ഇളയ മോൾക്ക് പ്രണയം ഉണ്ടെന്ന വാർത്ത , അവളുടെ വാപ്പാക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

ആകെ പ്രശ്നം ആയി, ഫാത്തിമ അവന്റെ കൂടെ തീവണ്ടി കയറി ബോംബെ മഹാരാജ്യത്ത് എത്തുമ്പോൾ അവൾക്ക് 18 തികഞ്ഞെന്നു പറയാം .....

വലിയ വീട്ടിൽ ജീവിച്ചു വളർന്ന അവൾ, ആളുകൾ തിങ്ങി പാർക്കുന്ന ചീഞ്ഞ മണം നിറഞ്ഞ ചേരിയിലെ കുടുസ് വീട്ടിൽ, ലെയ്ത്തിൽ പണി എടുത്തു കിട്ടുന്ന അവന്റെ തുച്ഛ ദിവസ ശമ്പളത്തിൽ ജീവിച്ചു തുടങ്ങി.........

തൊട്ടടുത്ത വീട്ടിൽ , ഒരു ചുമരിനപ്പുറമുള്ള വീട്ടിൽ ആയിരുന്നു അവൾ ഉണ്ടായിരുന്നത്. കാലം കൊണ്ട് സൈറക്ക് എല്ലാം എല്ലാം ആയി മാറിയ....സുരഭി അല്ലെങ്കിൽ " ആയീ "................

സുരഭി.... ഫാത്തിമക്ക് "ആയി" ആവുന്നത് ... ദിവസവും ഒരുപാട് തവണ കേൾക്കുന്ന " ആയീ " എന്ന നീട്ടിയുള്ള സുരഭിയുടെ ശബ്ദം ആയിരുന്നു....

( ആയീ - ദാ വന്നു.... വരുന്നു എന്ന അർത്ഥം )

ഭാഷ അറിയാത്തത് കൊണ്ടായിരിക്കാം, വെറുമൊരു പുഞ്ചിരിയിൽ പരസ്പരം നോക്കി ചിരിച്ചിരുന്ന ഇരുവരും, ആദ്യം അങ്ങ്യ ഭാഷയിലും, പതിയെ പതിയെ മുറി ഹിന്ദിയിലും സംസാരിച്ചു തുടങ്ങി......

പശ്ചിമ ബംഗാൾ സ്വദേശി ആയിരുന്ന സുരഭി (സുർഭി) ചെറു പ്രായത്തിൽ വന്നതാണ് ഇവിടെ, ജോലിക്കായി എന്നും, പിന്നെ ഇവിടെ തന്നേ കല്യാണം കഴിച്ചു കൂടി എന്നും ഫാത്തിമ പറഞ്ഞാണ് ബഷീർ അറിഞ്ഞത് .......

കാല് ഇളകിയ കട്ടിലിന്റെ

💬 Comments

View all comments