Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
ആശുപത്രിയിലേക്കാണ് അവിടുന്ന് നേരെ പോണത്... അച്ഛന് വയ്യ.... ഹോസ്പിറ്റലിൽ ആണ്.... അത്രയേ എന്നോട് പറഞ്ഞിരുന്നുള്ളൂ.......
ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് അറിഞ്ഞത്, ഡോക്ടർ അറിയക്കണ്ടവരെ അറിയിച്ചോളാൻ പറഞ്ഞു എന്നുള്ളത്..........മേജർ അറ്റാക്ക് ആയിരുന്നു മാം... മൊത്തം ഏഴ് ബ്ലോക്ക്......... സർജറി ഓപ്ഷൻ അല്ല, മരുന്നിനു റെസ്പോണ്ട് ചെയ്തേ പറ്റൂ... അല്ലെങ്കിൽ.........
ഹരി ഒന്ന് നിർത്തി തുടർന്നു : ആ ഒരു നാല് ദിവസം....... ഞാൻ... അമ്മ... ചേച്ചി......... എനിക്ക്....... ഞാൻ..................
അവന്റെ വാക്കുകൾ മുറിഞ്ഞു............
ഹരിക്ക് പഴയ ഓർമയിൽ സെന്റി അടിച്ചിരിക്കേണ്ടി വന്നില്ല അധികം, അതിന് മുൻപ് " വാആആക്ക്ക്ക്" എന്ന ശബ്ദത്തോടെ സൈറ വാള് വച്ചു ..................
.......................................................................
വെള്ളം ദാഹം, തൊണ്ട വറ്റി വരണ്ട അവസ്ഥയിൽ സൈറക്ക് പതിയെ എഴുന്നേൽക്കേണ്ടി വന്നു...... ഒപ്പം ഉള്ള തല വെട്ടി പൊളിയുന്ന വേദനയും.....
കൈകൾ കൊണ്ട് കണ്ണ് കൂട്ടി തിരുമ്മി അവൾ കണ്ണ് തുറന്ന് പതിയെ എഴുന്നേറ്റിരുന്നപ്പോൾ കണ്ടത്, തന്റെ വലതു വശത്തായി തലയണികൾ നിരത്തി വച്ച് ബാരിക്കേട് ഉണ്ടാക്കി മറ്റേ അറ്റത്ത് ആയി കിടന്നുറങ്ങുന്ന ഹരിയെ ആണ്.
അവന്റെ ദേഹത്ത് അടക്കം വാള് വച്ചത് ഓർത്ത് അവൾ പല്ല് കടിച്ച് മുഖം ചുളിച്ചു കൊണ്ട് ഓർത്തു തുടങ്ങി.......
അവൻ പൊക്കി എടുത്ത് തന്നേ കൊണ്ട് വന്ന് കിടത്തിയത് മുതൽ, രാത്രിയിൽ പലപ്പോഴായി ശർദിക്കുമ്പോൾ തന്നേ ചെരിച്ചു കിടത്തി, ബാത്‌റൂമിലെ ബക്കറ്റിലേക്ക് തന്നേ ശർദിക്കാൻ സഹായിച്ചതും, ശർദിക്കുമ്പോൾ പുറം ഉഴിഞ്ഞു തന്നതും, തന്നേ കൊണ്ട് വെള്ളം കുടിപ്പിച്ചതും മുഖം തുടച്ചു തന്നതും, ഒപ്പം " ഒന്നുല്ല..... ഒന്നുല്ല മാം.... ഒരു കുഴപ്പവും
💬 Comments
View all comments