0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 9.6K

ഇല്ല "... എന്ന് പറഞ്ഞു തനിക്ക് കൂട്ടിരുന്ന നിമിഷങ്ങൾ ചെറുതായി മങ്ങിയ വെളിച്ചതോടെ ഓർമയിൽ ഓടിയെത്തി...

സൈറ പതിയെ കുറച്ച് അങ്ങോട്ടേക്ക് നീങ്ങി, ഒരു ചെറു പുഞ്ചിരിയോടെ അവന്റെ മുടിയിഴകൾ ഒന്ന് തഴുകി, അവൾ പതിയെ കുനിഞ്ഞു കൊണ്ട്, അവന്റെ കവിളിൽ, പതിയെ, വളരെ പതിയെ ഒരു മുത്തം വച്ചു......

ഉമ്മ കിട്ടിയതും, ഉറക്കത്തിൽ ആണെങ്കിൽ കൂടെ നല്ലൊരു ക്യൂട്ട് പുഞ്ചിരി അവന്റെ മുഖത്തു വിരിഞ്ഞത് കണ്ട് സൈറ അതിശയിച്ചു .

അവൾക്ക് ഒരുമ്മ കൂടെ വക്കാൻ തോന്നി എങ്കിലും അവൾ അടക്കി പിടിച്ചു കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു........

ഹരി കണ്ണ് തുറന്നപ്പോൾ സമയം പത്തേ പത്തിനഞ്ചു കഴിഞ്ഞിരുന്നു ക്ലോക്കിൽ........

രാത്രി ഒന്നും കഴിക്കാത്തതിന്റെ വയറ്റിനുള്ളിലെ "ഗുളു ഗുളു " ശബ്ദം, ഒപ്പം സൈറയെ അടുത്ത് കാണാത്തത്, അവൻ വേഗം ചാടി എഴുന്നേറ്റു പുറത്തേക്ക് നടന്നു....

അവടെ കുളിച്ചു ഫ്രഷ് ആയി അണിഞ്ഞൊരുങ്ങി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുകയായിരുന്ന സൈറ ഹരിയെ കണ്ടപ്പോൾ ചിരിയോടെ പറഞ്ഞു : ഗുഡ് മോർണിങ് ഹരീ... ഫ്രഷ് ആയി വാ.... കഴിക്കാം...........

ഹരി ഗുഡ് മോർണിങ് പറഞ്ഞു കൊണ്ട് തന്റെ റൂമിലേക്ക് നടന്നു....

ഹരി ഫ്രഷ് ആയി തിരികെ വന്ന് ബ്രേക്ഫാസ്റ് കഴിക്കുമ്പോൾ ആണ് രേവതിയുടെ കാൾ സൈറക്ക് വരുന്നത്.....

" അവൻ കഴിക്കാണ് രേവതി... കഴിച്ചിട്ട് വിളിക്കാൻ പറയാം "... സൈറ ഫോണിൽ പറയുന്നത് ഹരി കേട്ടു....

ഫോൺ കട്ട്‌ ആയ ശേഷം ഹരി പല്ല് കടിച്ചു കൊണ്ടാണ് പറഞ്ഞത് : ശോ... തെറി ഉറപ്പാണ്...ചാർജ് ഇല്ലാതെ ഫോൺ ഓഫായി.......

💬 Comments

View all comments