0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 10.5K

എന്റെ വാക്കാണ്....

അവൾ പറഞ്ഞു കൊണ്ട് നടന്നു പോവുന്നത് ഹരി നോക്കിയിരുന്നു..അതേ കഴിഞ്ഞുള്ളൂ അവന്....

സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി അവന്. ഇന്നലെ മുതൽ ഇന്ന് ഈ സമയം വരെ നടന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ തലക്ക് വട്ട് പിടിക്കുന്ന അവസ്ഥ.

അവൻ ഫോൺ എടുത്ത്, ട്രെയിനിന്റെയും ബസിന്റെയും സമയം വരെ നോക്കി തിരികെ പോകാൻ ആയി.....

പക്ഷെ എന്തോ, ബുക്കിങ്ങിന്റെ അവസാന നിമിഷങ്ങളിൽ അവൻ അപ്ലിക്കേഷൻ എക്സിറ് ചെയ്തു...ഒന്നല്ല... ഒരുപാട് തവണ അവൻ അത് തുടർന്നു.....

ഇടയിൽ രേവതിയുടെ കാൾ വന്നതോടെ അവന്റെ മനസ്സ് ശാന്തമായി.......

തലേ ദിവസം സൈറ ചേച്ചിയെ, പോന്നു പോലെ നോക്കിയ തന്റെ ഭർത്താവിനെ പറ്റി അഭിമാനത്തോടൊപ്പം, അൽപം മുൻപ് സൈറയിൽ നിന്നും ഹരി ബാംഗ്ലൂരിലേക്ക് വരാൻ സമ്മതിച്ചു എന്ന വിവരം കൂടെ കിട്ടിയ അവൾക്ക്‌, തന്റെ സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ആദ്യ പടി കടന്നതിന്റെ സന്തോഷം മറച്ചു പിടിക്കാൻ ആയില്ല.

"ഡാൻസ് സ്കൂൾ... തന്റെ ഡ്രീം "... അത് നടക്കാൻ പോകുന്ന അതിയായ സന്തോഷത്തിൽ, ഇന്ന് മുതലെ കൂടുതൽ സമയം ഡാൻസിന് വേണ്ടി മാറ്റി വച്ച കാര്യം അവൾ സന്തോഷത്തോടെ അവനോട്‌ പറഞ്ഞ ശേഷം ഫോണിലൂടെ ഒരുപാട് ഉമ്മകൾ നൽകി...................

പക്ഷെ അവന് അവളോട് പറയാൻ ഉണ്ടായിരുന്നത് " സോറി " ആയിരുന്നു. പക്ഷെ അവന് മനസ്സിൽ മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളൂ...........

" ഹരീ... ആക്ട് ലൈക് യൂ ആർ സർപ്രൈസ്ഡ് ".... അല്ലെങ്കിൽ ആൻസി വന്ന് വാതിൽ തുറക്കുന്ന സമയത്ത്, നിന്റെ മുഖത്ത് അത്ഭുതവും, അതിശയവും, എല്ലാം ഉണ്ടായിരിക്കണം

💬 Comments

View all comments