Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
എന്നായിരുന്നു സൈറ അയച്ച ഫ്ലൈറ്റ് കയറുന്നതിനു മുൻപുള്ള മെസ്സേജിന്റെ അർത്ഥം....
റൂമിലെ കോളിങ് ബെൽ മുഴങ്ങിയപ്പോൾ അവന്റെ നെഞ്ചിടിച്ചു....
കോളിങ് ബെൽ വീണ്ടും മുഴങ്ങിയപ്പോൾ, ആ സമയം അവൻ ഡോറിന് ഇപ്പുറം നിന്ന് കൊണ്ട്, മുഖത്ത് അതിശയം വരുത്തിക്കാൻ കഥകളി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.അല്ലെങ്കിൽ, അതിന് വേണ്ടി മുഖം കൊണ്ട് കോപ്രായം കാട്ടി പ്രാക്ടീസ് ചെയ്യുകയായിരുന്നു എന്ന് പറയാം....
ഹരി എത്രത്തോളം വിജയിച്ചു എന്നറിയില്ല.... പക്ഷെ അതൊന്നും നോക്കാനുള്ള ക്ഷമ ആൻസിക്ക് ഉണ്ടായിരുന്നില്ല...
രണ്ടു ദിവസം, രണ്ടു ദിവസം ഹരിയോടൊപ്പം എല്ലാം മറന്ന് അവന്റേതായി സമയം ചിലവിടാൻ ഉള്ള ആവേശവും ആക്രാന്തവും സന്തോഷവും ആയിരുന്നു അവളുടെ മനസ്സ് നിറയെ........
വാതിൽ അടഞ്ഞിട്ടില്ല എന്ന ചിന്ത പോലും ഇല്ലാതെ, തന്റെ ബാഗ് പിടിച്ചു കൊണ്ട് പോർട്ടർ നിൽക്കുന്നു എന്ന ചിന്ത പോലും ഇല്ലാതെ, അവൾ സന്തോഷത്തോടെ ഹരിയുടെ ദേഹത്തോട്ട് ചാടികയറി കെട്ടിപിടിച്ചു....
" ഇന്നലെ സൈറയെ യാദൃശ്ചികമായി വിളിച്ചെന്നും, അപ്പോഴാണ് ഹരിക്ക് രണ്ടു ദിവസത്തെ പണി കൂടെ ഇവിടെ ഉണ്ടെന്ന് അവൾ പറഞ്ഞതും, സൈറക്ക് ബാംഗ്ലൂർ പോണം എന്നുള്ളതും, ഹരി ഒറ്റക്കായിരിക്കും, പിന്നെ ഒന്നും ആലോചിച്ചില്ല ഇങ്ങോട്ടേക്കു കയറി എന്നൊക്കെ "......തന്റെ മുഖത്ത് നോക്കി, അതി വിദഗ്ദമായി, ഭാവം മാറ്റം കൂടാതെ ആൻസി കള്ളം പറയുന്നത് കേട്ട്, ഹരി അത്ഭുതപ്പെട്ടു.
അവന് തിരികെ ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉരുണ്ട് കൂടി എങ്കിലും, തന്നേ ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ, തന്നോട് ഒപ്പം സമയം സ്‌പെന്റ് ചെയ്യാൻ അവൾ ആഗ്രഹിക്കുന്നത് കൊണ്ടല്ലേ, അതല്ലാതെ എന്ത് ലാഭം ആണ് ആൻസിക്കുള്ളത് എന്ന അവന്റെ ചിന്ത,
💬 Comments
View all comments