0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 14.2K

അയ്യോ അതല്ല... ഇവിടെ സൗകര്യങ്ങൾ ഒക്കെ കുറവാണു ചേച്ചി. ചേച്ചിക്ക്...

സൈറ സുഷമയിൽ നിന്നും ഗ്ലാസ്‌ വാങ്ങി പറഞ്ഞു : എന്റെ രേവതി... ഞാൻ ജനിച്ചു വളർന്ന വീട് നീ കണ്ടിരുന്നെങ്കിൽ......ഈ ഹാൾ ഇല്ലേ, ഇതിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളൂ, മൊത്തത്തിൽ ആ വീട്. അതിൽ തന്നേ സാരി ഇട്ട് മറച്ചായിരുന്നു കിച്ചണും ഉണ്ടായിരുന്നത് ...

അതും കേട്ടു കൊണ്ടാണ് ആദിയെയും പിടിച്ചു കൊണ്ട് പാർവതി അങ്ങോട്ടേക്ക് തന്റെ റൂമിൽ നിന്നും വരുന്നത്....

അൽപം മുൻപ് വരെ, രാവിലെ കുളിക്കുക പോലും ചെയ്യാതെ ഇരുന്ന പെണ്ണ്, മുടിയൊക്കെ ചീന്തി, കുറച്ചു മേക്കപ്പ് ഒക്കെ ഇട്ട്, ഏറ്റവും നല്ല ചുരിദാർ ഇട്ട് വന്ന് നിന്നത് കണ്ട്, സുഷമയും, രേവതിയും മുഖത്തോട് മുഖം അതിശയത്തോടെ നോക്കി അന്തം വിട്ട് അവളെ നോക്കി.....

വീട്ടിലെ വായാടി ആയ, നാവിനു എല്ലില്ലാത്ത പാർവതി കുണുങ്ങി നിൽക്കുന്നത് കണ്ട് സൈറ ചിരിച്ചു പറഞ്ഞു : പാർവതി അല്ലെ... താൻ എന്താ നിൽക്കുന്നെ... ഇരിക്ക്.....

" വേണ്ട... ഞാൻ ഇവിടെ നിന്നോണ്ട് "... എന്നുള്ള പാർവതിയുടെ നാണത്തോടെ ഉള്ള, മുഖം കുനിച്ചുള്ള മറുപടി, രേവതിയും സുഷമയും വാ പൊളിച്ചു അന്തം വിട്ട് അവളെ നോക്കി..

അത് കണ്ട സൈറ ഉറക്കെ പറഞ്ഞു : വാട്ട്‌?... എന്താ... എന്താ സംഭവം രേവതി?..

രേവതി : ആാാ... എനിക്ക് അറിയില്ല ചേച്ചി.... ഇവൾക്ക് ഇത് എന്താ പറ്റിയത് എന്ന്.... ഇത് എന്റെ അനിയത്തി ഒന്നും അല്ല...

രേവതി സുഷമയോട് : അമ്മേ.. വല്ല ഭൂതവും കയറിയോ?...

മുഖത്ത് കൈ വച്ച്

💬 Comments

View all comments