Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
തന്റെ ചെറിയ സന്താനത്തിനെ നോക്കി സുഷമ പറഞ്ഞു : ആാാ.....
" ഇരിക്കെന്റെ പാർവതി "... സൈറ ഇത്തിരി കനത്തോടെ പറഞ്ഞപ്പോൾ, പാർവതി തന്റെ അമ്മയെയും ചേച്ചിയെയും കണ്ണ് തുറിച്ചു നോക്കി പതിയെ ഇരുന്നു...
പാർവതിയെ ഞെട്ടിച്ചു കൊണ്ട്, സൈറ എഴുന്നേറ്റ് ഉടനെ അവളുടെ അടുത്തേക്ക് ഇരുന്ന് അവളെ ചേർത്തു പിടിച്ചു പറഞ്ഞു : എന്ത് പറ്റി... പാർവതി നന്നായി സംസാരിക്കുന്ന കുട്ടി ആണ് എന്നാണ് ഹരിയും രേവതിയും പറഞ്ഞിട്ടുള്ളത്...
കേട്ട വഴി പാർവതി ചോദിച്ചു : ഹരിയേട്ടനും അങ്ങിനെ പറഞ്ഞോ?..
സൈറ ഒന്ന് സൂക്ഷിച്ചു നോക്കി : മ്മ്മ്മ്... അപ്പോൾ അതാണ്........ഹരി എന്നെ കുറിച്ചു എന്തൊക്കെയോ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു?.. അല്ലെ..
പാർവതി പെട്ടെന്ന് : അയ്യോ... ആര് ഹരിയേട്ടനോ... എയ് അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ലാട്ടോ....
സൈറ : പിന്നെന്താ പറഞ്ഞത്?..
പാർവതി : മാമിനെ പറ്റി നല്ലത് മാത്രമേ ഹരിയേട്ടൻ പറയാറുള്ളൂ.........
" മാം....?".... അതിശയത്തോടെ സൈറ പറഞ്ഞ സ്വയം പറഞ്ഞ ശേഷം അവൾ പതിയെ പാർവതിയുടെ കവിളിൽ നുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു : ആന്റി എന്ന് വിളിക്കാനുള്ള പ്രായം എനിക്ക് ആവാത്തത് കൊണ്ട്, രേവതിയെ പോലെ ചേച്ചി എന്ന് വിളിച്ചാൽ മതിട്ടോ.....
പാർവതിയുടെ മുഖത്ത് ചിരി വിടർന്നു വന്നു.... സൈറയും പുഞ്ചിരിച്ചു അത് കണ്ടിട്ട്....
സൈറ : ഹരിയെന്താ പറഞ്ഞത് എന്നെ പറ്റി.... പറയടോ?..
പാർവതി : നല്ലത് അല്ലാതെ ഒന്നും ഹരിയേട്ടൻ പറഞ്ഞിട്ടില്ല.. ഒരുപാട് പറഞ്ഞിട്ടുണ്ട്, നല്ലത് മാത്രം. മാമിന്റെ....
പാർവതി ഒന്ന് നിർത്തി തുടർന്നു :.....അല്ല........ ചേച്ചിയെ
💬 Comments
View all comments