Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
പറ്റി, ചേച്ചിയുടെ നോലെഡ്ജ്........ സ്റ്റൈൽ.......ഇംഗ്ലീഷ് ഫ്ലുൻസി...... പഠിച്ചു വലുതായി ചേച്ചിയെ പോലെ ആവണം എന്നാ എന്നോട് പറഞ്ഞിട്ടുള്ളത്........
സൈറയുടെ നെഞ്ചിൽ തറച്ച വാക്കുകൾ ആയിരുന്നു അത്. അവൾ സന്തോഷത്തോടെ രേവതിയെ നോക്കിയപ്പോൾ, അവളും പുഞ്ചിരിയോടെ സൈറയെ നോക്കി....
സൈറയുടെ മനസ്സിൽ ഹരിയുടെ മുഖം തെളിഞ്ഞു... അവന്റെ ചിരിച്ച " മാം... യെസ് മാം.. ഓകെ മാം " എന്നുള്ള പറച്ചിൽ അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു.......
അവൾ ചിരിച്ചു കൊണ്ട് പാർവതിയുടെ മുഖം കയ്യിലെടുത്ത്, കവിളിൽ പതിയെ മുത്തം വച്ചു ചോദിച്ചു : ഹരി എന്നോട് പറഞ്ഞിട്ടുണ്ട്, നന്നായി പഠിക്കും പാർവതി എന്ന് , സോ അത് പോലെ അങ്ങ് പോണം ട്ടോ... ജോലി ഒന്നും ആലോചിച്ചു ടെൻഷൻ അടിക്കണ്ട... അതൊക്കെ നമുക്ക് ശരിയാക്കാം...... പഠിച്ചാൽ മാത്രം മതി പാറൂട്ടി.........
ഹരിയേട്ടൻ തന്നേ വിളിക്കുന്ന പേര് " പാറൂട്ടി ".... അത് ഹരിയേട്ടൻ പറഞ്ഞു പറഞ്, നേരിട്ട് കണ്ടിട്ടില്ലെങ്കിൽ കൂടെ, തന്റെ ആരാധന കഥാപാത്രം ആയി മാറിയ ആളുടെ വായിൽ നിന്നും കേട്ടപ്പോൾ അവൾക്ക് സന്തോഷം അടക്കാനായില്ല.
അവൾ സന്തോഷത്തോടെ മൂളി : മ്മ്മ്മ്മ്മ് .......
രാത്രിയിൽ പാർവതിയുടെ മുറി തനിക്കായി ഒഴിച്ച് തന്നെങ്കിലും, സൈറക്ക് കിടന്ന് ഉറക്കം വരുന്നുണ്ടായിരുന്നില്ല....
ചെറിയ വീടോ, കിടക്കയോ ആയിരുന്നില്ല അവളുടെ പ്രശ്നം... ഹരി, അവൻ ആയിരുന്നു അവളുടെ പ്രശ്നം.
ഹരി.... തന്റെ കീഴിൽ ഒരുപാട് പേര് ജോലി ചെയ്തിട്ടുണ്ട്. ഹരിയേക്കാൾ കഴിവും വിവരവും ഉള്ളവർ. പക്ഷെ അവരിൽ നിന്നും കിട്ടാത്ത, പറഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ അത് അവനിൽ
💬 Comments
View all comments