0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 11.6K

രേവതി ചെറു ചിരിയോടെ ആണ് പറഞ്ഞത് : ഇന്ന് ലാസ്റ്റ് ആണ് ചേച്ചി... അതായത് നമ്മൾ തിരിച്ചു വരുന്ന വരെ....

സൈറ സംശയത്തോടെ അവളെ നോക്കി...

അൽപം നാണത്തോടെ ആണ് രേവതി പറഞ്ഞത് : മിനിഞ്ഞാന്ന് രാത്രിയെ തീരേണ്ടത് ആയിരുന്നു. അവന്റെ ഉറക്കം കണ്ടപ്പോൾ പിന്നെ, ശല്യം ചെയ്യാൻ തോന്നിയില്ല.......

" എങ്ങിനെ തീർക്കാൻ ആണ് ഉദ്ദേശം?.. സൈറ ഉടനെ ചോദിച്ചു.

രേവതി ഇളിച്ചു കൊണ്ട് : ഇന്ന് മോഹിറ്റോ ഒരെണ്ണം കൂടുതൽ കഴിക്കുന്നു, വീട്ടിൽ വരുന്നു, പിച്ചുന്നു, മാന്തുന്നു, കടിക്കുന്നു, വേണ്ടി വന്നാൽ, അവന്റെ കരണകുറ്റി നോക്കി രണ്ടെണ്ണം പൊട്ടിക്കുന്നു... പിന്നെ...

രേവതി ഒന്ന് നിർത്തി....

സൈറ വണ്ടി ഓടിക്കുന്നതിനിടയിലും അവളെ നോക്കി : പിന്നെ?...

ചുവന്ന് തുടുത്ത മുഖവുമായി രേവതി : പിന്നെ... പിന്നെ...... പിന്നെ...

നാണം കൊണ്ട്, അവൾക്ക് മുഴുവനാക്കാൻ ആയില്ല.

സൈറ കണ്ണ് മിഴിച്ചു വാ പൊളിച്ചു കൊണ്ട് : അത് ശരീ..... ഇതൊക്കെ പ്ലാൻ ചെയ്തിട്ടാണ് നീ... ആള് കൊള്ളാലോ....

രേവതി മുഖം വീർപ്പിച്ചു.....പിന്നല്ലാതെ... ഞാൻ ഒന്ന് ശരിക്ക് ഉറങ്ങീട്ട് എത്ര ദിവസായി എന്നറിയുമോ..... അവൻ അടുത്ത് ഇല്ലാതെ, അവനെ കെട്ടിപിടിച്ചു കിടക്കാതെ, എനിക്ക് ഉറക്കം വരണില്ല........ തെണ്ടി......

അതിശയത്തോടെ, അശ്ചര്യത്തോടെ ചെറു ചിരിയുമായി സൈറ അത് കേട്ടിരുന്നപ്പോൾ രേവതി തുടർന്നു : മിനിഞ്ഞാന്ന് ജീൻസ് ഒക്കെ ഇട്ട് വന്നപ്പോൾ ഞാൻ വിചാരിച്ചു, അവൻ ഉറങ്ങാതെ കാത്തിരിക്കും എന്ന്... പക്ഷെ ഉണ്ടായില്ല....

സൈറ അവളെ നോക്കി തലയാട്ടി ചിരിച്ചു....

അവർ ഓരോന്ന് സംസാരിച്ച്, ചിരിച്ചുകൊണ്ട് ഹൈവെ കയറി മുന്നോട്ട് പോവുമ്പോൾ

💬 Comments

View all comments