Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
കൈ പിടിച്ചു ചെരിപ്പ് ഇല്ലാതെ തന്നേ അവൾ ഡാൻസ് ഫ്ലോറിലേക്ക് നീങ്ങി....
തന്റെ റിതം അല്ലെങ്കിൽ താളം വീണ്ടെടുത്ത രേവതി, നന്നായി തന്നേ കെവിന്റെ കൂടെ ഡാൻസ് ചെയ്യാൻ ആരംഭിച്ചു.
രണ്ടു പാട്ടുകൾക്ക് ശേഷം, കെവിൻ രേവതിയെയും കൂട്ടി തിരികെ അവരുടെ സീറ്റിലേക്ക് വന്നു ...
അവിടെ, താൻ അകത്താക്കിയ അതേ ഡ്രിങ്ക്സ് വീണ്ടും , ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു.
ലഹരി തലക്ക് ആവശ്യത്തിന് പിടിച്ച രേവതി പതിയെ കുഴഞ്ഞ നാവുമായി ആണ് പറഞ്ഞത് : അയ്യോ.. ഇനി.......ഇനി വേണ്ട.....
കുടിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ഇരുന്ന രേവതിയോട് കെവിൻ കാതിൽ പറഞ്ഞു: എടോ കുടിച്ചോടോ... തന്റെ ചേച്ചി വരുന്ന വരെ തന്നേ നോക്കുന്ന കാര്യം ഞാൻ ഏറ്റു...
കെവിന്റെ വാക്കുകൾ കേട്ടതും, ഒരു ചിരിയോടെ അവൾ ഗ്ലാസ് കയ്യിൽ എടുത്ത് അത് കുടിക്കാൻ തുടങ്ങി........
കെവിൻ, ഈ ക്ലബ്ബിൽ വെറും ആറ് തവണ മാത്രം കണ്ടും, ഒപ്പം ഡാൻസ് ചെയ്തും പരിചയം മാത്രമുള്ളവൻ, പക്ഷെ ആ ആറ് വട്ടവും, തന്നേ ഒരു ടച്ചിൽ പോലും അലോസരപ്പെടുത്താത്തവൻ. ഡാൻസിന് ഉപരി ഒരു രീതിയിലും, ഒരു കണ്ണ് കൊണ്ട് പോലും നോക്കാത്തവൻ, അതിനുമുപരി, ഇന്ന് വീഴാൻ പോയപ്പോൾ അടക്കം അവൻ അരക്കെട്ടിൽ പിടിച്ചത്, താൻ വീഴാതിരിക്കാൻ മാത്രം, വളരെ ശ്രദ്ധയോടെ അരക്കെട്ടിൽ മാത്രം പിടിച്ചവൻ........ ഒപ്പം, സൈറ പറഞ്ഞു പോയ വാക്കുകളും...
രേവതിയുടെ ഗ്ലാസ് കാലി ആയതും കെവിൻ അവളെ നോക്കി എഴുന്നേറ്റു. അവന്റെ കൈ ഒന്നും വേണ്ടി വന്നില്ല അവൾക്ക്, അവളും കൂടെ എഴുന്നേറ്റു..
രണ്ടു പാട്ടുകൾ കഴിഞ്ഞു
💬 Comments
View all comments