Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
തല കുമ്പിട്ട് കൊണ്ട്, അവൻ ആദിയെ എടുത്ത് തന്റെ വീട്ടിലേക്ക് നടന്നു...........
ആദി ഉണ്ടെങ്കിൽ കൂടെ, തന്റെ വീട് ശൂന്യമായി തോന്നി അവന്. ആദിയുടെ ശബ്ദങ്ങൾ പോലും അവനെ അവനു ഉണർവ് നൽകിയില്ല.....
സമയം എത്ര കഴിഞ്ഞെന്ന് അവന് പോലും അറിയില്ല, അവൻ നിറഞ്ഞൊഴുകുന്ന കണ്ണുമായി, മനസ്സിൽ രേവതിയോടുള്ള മാപ്പ് പറച്ചിലുമായി, ആദിയെ, ഒരു യന്ത്രം എന്ന പോലെ ചിരിക്കാൻ ശ്രമിച്ചു കളിപ്പിക്കാൻ ശ്രമിച്ചു.
അവന്റെ തോളിൽ കിടന്നുറങ്ങുന്ന ആദിയെയും കൊണ്ട്, ഹാളിൽ തേരാ പാര എന്ന് അന്തം വിട്ട് നടക്കുമ്പോൾ ആണ്, വാതിൽ തുറന്ന് കൊണ്ട് രേവതി അകത്തേക്ക് വരുന്നത്...
അവന്റെ മനസ്സിൽ തളിർത്ത പ്രതീക്ഷയുടെ പുൽ നാമ്പുകളെ ചവിട്ടി മെതിച്ചു കൊണ്ട്, അവനെ മൈൻഡ് പോലും ചെയ്യാതെ അവൾ തങ്ങളുടെ റൂമിലേക്ക് നടന്ന് പോയി.....
അൽപം അന്തിച്ചു നിന്ന, അവൻ അൽപ നേരത്തിനു ശേഷം റൂമിലേക്ക് നടന്നപ്പോൾ കണ്ടത്, തന്റെ വസ്ത്രങ്ങൾ എല്ലാം പെട്ടിയിൽ കുത്തി നിറക്കുന്ന തന്റെ ഭാര്യയെ ആണ്....
" രേ..... രേവതി............. ഹരി വിറയുന്ന ശബ്ദത്തോടെ വിളിച്ചു എങ്കിലും, കേട്ട ഭാവം നടിച്ചില്ല അവൾ...
കയ്യിൽ കിട്ടിയത് എല്ലാം എടുത്ത് അവൾ അവനെ നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും ഇറങ്ങി...
" ഹരീ.... അവൾക്ക് സമയം കൊടുക്ക് കുറച്ച്...."... സൈറയുടെ വാക്കുകൾ അവൻ മനസ്സിൽ ഓർത്തു....
അൽപ സമയത്തിന് ശേഷം അവൾ തിരികെ വന്നു... വന്ന് നിന്നത് അവന്റെ നേർ മുൻപിൽ ആയിരുന്നു.
അവന്റെ മുഖത്ത് നോക്കാതെ, കലങ്ങിയ കണ്ണുകളും വീർത്ത മുഖവുമായി നിന്ന് കൊണ്ട്, അവൾ കൈ
💬 Comments
View all comments