0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 15.9K

എന്ന് ഉറപ്പിച്ച രേവതി, ഈ ഒരു രാത്രി അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും മനസ്സ് കൊണ്ട് ചെയ്തു കഴിഞ്ഞിരുന്നു..

.......................................................................

" നോക്ക് രേവതി.... ഈ വിഡിയോയിൽ പല തവണ ആൽവിൻ കെവിനോട് പറയുന്നുണ്ട്, നിന്റെ ദേഹത്ത് ഒരു പാട് പോലും വീഴരുത് എന്ന്.... സൈറ പറഞ്ഞു നിർത്തി...

മുഖം ഉയർത്തി രേവതി സൈറയെ നോക്കിയപ്പോൾ, സൈറ ചിന്തയിൽ എന്ന പോലെ ഇരുന്ന് തുടർന്നു : ഹരിയുടെയും ആൻസിയുടെയും ബന്ധം ക്യാമറയിൽ പകർത്തി നിന്നെ അറിയിച്ചതും, ഇന്നലെ നടന്നതും തമ്മിൽ എന്തോ ബന്ധം ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട് രേവതി.....

രേവതിയുടെ കണ്ണ് വിടർന്നു... പേടി നിറഞ്ഞു അവളുടെ കണ്ണുകളിൽ...

"എസ് ഐ ബിജു സർ പറഞ്ഞ കാര്യങ്ങൾ........ എന്തൊക്കെയോ നിങ്ങളെ...... നിങ്ങളെ അല്ല..... അവനെ.. ഹരിയെ ചുറ്റി പറ്റി നമ്മൾ അറിയാതെ നടക്കുന്നുണ്ട്..ഐ ആം ഷുവർ....... അവനെ തകർക്കാൻ ആണോ... ഇനി...അതോ വേറെ എന്തെങ്കിലും ഉദ്ദേശം വച്ചാണോ?........സൈറ പറഞ്ഞു നിർത്തി.......

ഭയം കണ്ണുകളിൽ മാത്രം ആയിരുന്നില്ല, രേവതിയുടെ മനസ്സിനെ കൂടെ കാർന്നു തുടങ്ങി...

ചെയ്ത തെറ്റ് ആലോചിച്ചു തകർന്നിരിക്കുന്ന, താൻ ഒന്ന് മിണ്ടാൻ, താൻ ആ പഴയ രേവതി ആവാൻ കാത്തിരിക്കുന്ന ഹരി.. തന്റെ ഹരി..... അതിന്റെ കൂടെ ഇന്നലെ നടന്നത് അവൻ അറിഞ്ഞാൽ, അത് തന്റെ ഹരിയെ മാനസികനിലയെ തന്നേ തകർക്കില്ലേ....... രേവതി മനസ്സിൽ ആലോചിച്ചു പേടിയോടെ പറഞ്ഞു.

" ഹരി... അവനു... അവനെ.... എന്തിനാ ചേച്ചി.... ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാത്തവൻ ആണ് എന്റെ ഹരി..... രേവതി പേടിയോടെ അലറി...

" എനിക്ക്‌

💬 Comments

View all comments