0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 27.5K

കാതിൽ മുഴങ്ങി...

രേവതി തിരിഞ്ഞു നിന്നതും സൈറ പറഞ്ഞു : രേവതി..... അവൻ....ഹരി... ഹരിയെ അവിടെ പോയി നോക്കിയിട്ടാ, ആയീ വരുന്നത്. അവൻ റൂമിൽ, ഒരേ കിടപ്പാണ്, നിന്റെ ഒരു ഡ്രെസ്സും കെട്ടി പിടിച്ചു കൊണ്ട്. ഇന്നലെ മുതൽ കഴിക്കുക പോട്ടെ, വെള്ളം പോലും കുടിച്ചിട്ടുണ്ടാവാൻ വഴി ഇല്ലാ എന്നാ ആയി പറഞ്ഞത്............

അത് കേട്ടതും, അത് വരെ ഉണ്ടായിരുന്ന അവളിലെ ബലം പിടുത്തം അയഞ്ഞു വന്ന് ഇല്ലാതായി.. അവളുടെ മുഖം കുനിഞ്ഞു... കണ്ണുകൾ നിറഞൊഴുകി, കണ്ണ് നീർ ടൈൽ ഇട്ട തറയിലേക്ക് ഒറ്റി ഒറ്റി വീണു.

കുറേ നേരം കഴിഞ്ഞു, ആദിയുമായി സുരഭി പോയിട്ട്.......

രേവതി അക്ഷമയോടെ കൈകൾ കൂട്ടി തിരുമ്മി, സോഫയിൽ ഇരിക്കുന്നത് കണ്ട് സൈറക്ക് പേടി തോന്നി, വന്നാൽ ആദിയെ ചീത്ത വിളിക്കുമോ എന്നുള്ള ഭയം സൈറക്ക് ഉണ്ടായിരുന്നു...............

അവളുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ആയി തനിയെ തിരികെ നടന്ന് വന്നു. അവരെ കണ്ടതും രേവതി ചാടി എഴുന്നേറ്റു.....

" എന്റെ കോച്ച് എവടെ തള്ളേ "... എന്ന് ചോദിക്കുമോ എന്ന ഭയത്തിൽ സൈറ വേഗം ഇടയിൽ കയറിക്കൊണ്ട് ചോദിച്ചു..

ഹിന്ദിയിൽ ആണ്... മലയാളത്തിൽ എഴുതുന്നു....

സൈറ : എന്തായി ...... ആദി എവടെ ആയീ?...

സുരഭി : അവന്റെ അച്ഛന്റെ കൂടെ ഉണ്ട്....

ഇത്ര മാത്രം പറഞ്ഞു കൊണ്ട്, രേവതിയുടെ അരികെ ചെന്ന് നിന്ന് മുറി മലയാളത്തിൽ, സൈറയുടെ ഉമ്മി പഠിപ്പിച്ച, മലയാളത്തിൽ പറഞ്ഞു : ഒരു ചപ്പാത്തി, എങ്ങിനെയൊക്കെയോ കഴിച്ചിട്ടുണ്ട്.......

ഒന്ന് നിർത്തി സുരഭി തുടർന്നു : വൈകുന്നേരം

💬 Comments

View all comments