0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 23.1K

പറഞ്ഞു : എടീ... ഈ സമയത്ത്....

രേവതി കിടക്കയിൽ എഴുന്നേറ്റ് ഇരുന്ന് പറഞ്ഞു : അതൊന്നും കുഴപ്പം ഇല്ലാ.. എനിക്ക് അറിഞ്ഞേ പറ്റൂ അവളെന്തിനാ വിളിച്ചത് എന്ന്....

ആ മുഖ ഭാവം, രേവതിയുടെ പേടി പെടുത്തുന്ന മുഖ ഭാവം.. ഹരി പേടിയോടെ പറഞ്ഞു : അത്... അത് വേണോ..

പല്ല് കടിച്ചു കൊണ്ട് രേവതി ചീറ്റി : വിളിക്കടാ................................
...................................................................

" ഹ... ഹരീ.... ആൻസിയുടെ മൃദു ആയ ശബ്ദം ഫോണിലെ ലൗഡ് സ്പീക്കറിൽ മുഴങ്ങി...

" ഡോ..... ഡോക്ടറെ.... ഹരി രേവതിയെ നോക്കി... ഏത് ഗുളികൻ പിടിച്ച നേരത്താണ് പറയാൻ തോന്നിയത് എന്ന പേടിയോടെ പറഞ്ഞു...

" ഹരീ.. ഞാൻ... ഞാൻ മറ്റന്നാൾ പോവാണ്.... അബിന്റെ അടുത്തേക്ക്.. പോവുന്നതിനു മുൻപേ നിന്നെ ഒന്ന് വിളിച്ച് പറയാം എന്ന് വച്ചു.... സങ്കടത്തോടെ ഉള്ള ആൻസിയുടെ ശബ്ദം ഫോണിലൂടെ വന്നു...

" അബിൻ.. അത് ആരാ.. എന്നുള്ള ശബ്ദം ഇല്ലാത്ത രേവതിയുടെ ചോദ്യത്തിന്.. ഹരി.. ശബ്ദം ഇല്ലാതെ മറുപടി പറഞ്ഞു... ഭർത്താവ്..........

" ഭർത്താവ്... അത് ശരീ..... രേവതി പല്ല് കടിച്ചു...

ഹരി രേവതിയെ പേടിയോടെ നോക്കി വിറച്ചു കൊണ്ട് പറഞ്ഞു : അത്... അതെന്തായാലും നന്നായി................

" ചെറിയ ഒരു മൂളൽ മാത്രം ആയിരുന്നു മറുപ്പുറത്ത് ആൻസിയിൽ നിന്ന് വന്നത്.....

ഹരി ഒരു നിമിഷം തന്നെ തന്നെ നോക്കിയിരിക്കുന്ന തന്റെ ഭാര്യയെ നോക്കി, കണ്ണുകൾ അടച്ചു പിടിച്ചു....

ഉള്ളിൽ ധൈര്യം സംഭരിക്കുകയായിരുന്നു അവൻ... അറിയാം, എന്തില്ല എന്ന് പറഞ്ഞാലും, രേവതി ജീവിത കാലം മുഴുവൻ, ആൻസിയുടെ പേര്

💬 Comments

View all comments