Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
പറഞ് തന്നെ കൊല്ലാ കൊല ചെയ്യും..... എന്നാലും...
" ഡോക്ടറെ... രേവതി ഇവിടെ ഉണ്ട്.. എന്റെ അടുത്ത്... അവൾ പറഞ്ഞിട്ടാണ് ഞാൻ ഇപ്പോൾ, ഈ സമയത്ത് വിളിച്ചത് തന്നെ...... ഹരി പറഞ്ഞു നിർത്തിയതും, പല്ല് കടിച്ചു കൊണ്ട് " എന്തിനാ അത് പറഞ്ഞത് എന്ന മുഖഭാവവും ആയി " രേവതി ഹരിയുടെ തുടക്ക് ഒന്ന് കൊടുത്തു..
" അയ്യോ... ഞാൻ.... അത്ര മാത്രമേ ഹരി കേട്ടുള്ളൂ..
ഹരി വേഗം രേവതിയുടെ കഴുത്തിലൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു കൊണ്ട് പിന്നിലേക്ക് ചാഞ്ഞു കിടന്നു, അവളെയും കൊണ്ട്...
"രേവതി... എനിക്ക് അവളെ ഒന്ന് കാണണം എന്നുണ്ടായിരുന്നു ഹരീ.... ആൻസി പറഞ്ഞപ്പോൾ, ഹരിയും രേവതിയും മുഖത്തോട് മുഖം നോക്കി..
" അവളോട്... എല്ലാം തുറന്ന് പറയാൻ.. അവളോട് മാപ്പ് പറയാൻ.... ആൻസിയുടെ ശബ്ദം മുറിഞ്ഞു...
അത് വരെ ഉണ്ടായിരുന്ന രേവതിയുടെ കോപം നിറഞ്ഞ മുഖഭാവത്തിൽ മാറ്റം വന്നു. രേവതി ഹരിയുടെ മുഖത്തേക്ക് ഉറ്റു നോക്കി....
ഹരി ഫോണിൽ രേവതിയെ നോക്കി പറഞ്ഞു : ഞാൻ.. ഞാൻ രേവതിക്ക് ഫോൺ കൊടുക്കാം...
രേവതി ഞെട്ടി... കണ്ണ് തുറിപ്പിച്ചു പറഞ്ഞു... എനിക്ക്.. എനിക്ക് വേണ്ട..
ഹരി വേഗം അവളെയും കൊണ്ട് എഴുന്നേറ്റ് ഇരുന്ന്, ഫോൺ കയ്യിൽ പിടിപ്പിച്ച് പറഞ്ഞു : സംസാരിക്ക്... നീ കാണണം, സംസാരിക്കണം എന്ന് വാശിപിടിച്ചത് അല്ലെ മാമിനോട്... ഇത്രയും പറഞ്ഞു കൊണ്ട്, ഹരി എഴുന്നേറ്റ് നടന്നു, ആ റൂമിനു പുറത്തേക്ക്...
" രേ..... രേവതി.... ആൻസിയുടെ ശബ്ദം ഫോണിൽ മുഴങ്ങിയതും, രേവതി ഒന്ന് ഞെട്ടി...
അവൾ വിറക്കുന്നു കൈകളുമായി
💬 Comments
View all comments