0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 28.9K

കൂടെ, ലഹരിയും കാമവും സിരകളിൽ നിറഞ്, സ്വയം നഷ്ടമായ ആ രാത്രിയെ ആലോചിച്ചു കൊണ്ട്...

വീട്ടിൽ വച്ച് സംസാരിക്കാം എന്ന് പറഞ്, സൈറ ആ സമയം കൂടുതൽ ചോദിക്കാൻ നിന്നില്ല...

പക്ഷെ, രേവതിയുടെ നിശബ്ദത, അവളുടെ മനസ്സ് വായിച്ച സൈറ, കൂടുതൽ പറയാൻ നിന്നില്ല, അല്ലെങ്കിൽ പ്രശ്നങ്ങൾ വലുതാക്കാൻ നിന്നില്ല. അതാണ് നല്ലത് എന്ന് തോന്നി സൈറക്കും ........

അന്ന് രാത്രി, രേവതി അവന്റെ ബനിയനിൽ പിടിച്ചു വലിച്ചും, ഹരി മലർന്നു കിടന്നില്ല, അവൾക്കായി തല വെക്കാൻ തന്റെ കയ്യും നീട്ടി കൊടുത്തില്ല.......
.......................................................................

പിറ്റേന്ന് ഫീൽഡിൽ ആണെന്ന പേരിൽ, ആശുപത്രിയിലെ വെയ്റ്റിംഗ് ഏരിയയിൽ എന്തിനെന്ന് അറിയാതെ ഇരിക്കുന്ന ഹരിയുടെ ഫോൺ റിങ് ചെയ്തതും അവൻ ഫോൺ എടുത്തു..

" ഹെലോ മാം..... ഹരി പറഞ്ഞു.

" ഹരി... നീ എവിടെയാ... ഇറങ്ങണ്ടേ?....... ".. സൈറയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം ഫോണിലൂടെ കേട്ടു..

" അയ്യോ മാം... ഞാൻ വർക്കിൽ ആണ്.... ഞാൻ എത്തില്ല.... ഹരി പറ്റുന്ന പോലെ മനസ്സിൽ പറഞ്ഞു വച്ച കള്ളം പറഞ്ഞതും..

" വാട്ട്‌?... എന്നാൽ ആദ്യം പറയണ്ടേ.. ഇനി ടാക്സി.... സൈറ മുഴുവനാക്കുന്നതിനു മുൻപ്, ഒരു ടാക്സി അവരുടെ വീടിനു മുന്നിൽ വന്ന് നിന്നു...

" ഹരീ നീ..... സൈറ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ഫോണിലൂടെ പറഞ്, അടുത്ത് മുഖം കുനിച്ചു നിന്നിരുന്ന രേവതിയെ നോക്കി....

കാര്യങ്ങൾ പറയാതെ തന്നേ രേവതി ഊഹിച്ചെടുത്തു. താൻ ഇതുവരെ ചെയ്തിരുന്ന, മിണ്ടാതെയും മൈൻഡ് ചെയ്യാതെയും ഉള്ള സമരം, ഹരി ഇന്ന് മുതൽ തിരിച്ച്

💬 Comments

View all comments