0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 15.3K

തന്നോട് ചെയ്തു തുടങ്ങിയത് അവൾ മനസ്സിലാക്കിയിരുന്നു...

പത്തു മിനിറ്റ് നേരം ചിന്തകളിൽ മുഴുകി ഇരുന്ന ഹരി അവടെ നിന്നും ഇറങ്ങി..... അല്ല.... ഓടി... തന്റെ ബൈക്ക് എടുത്ത് പറപ്പിച്ചു വിട്ടു എയർപോർട്ടിലേക്ക്.....

ഡോമെസ്റ്റിക് ഡിപ്പാർച്ചറിന് മുന്നിൽ അവർ എത്തുന്നതിനു മുൻപ് അവൻ അവിടെ എത്തിയിരുന്നു........

ഹരിയെ കണ്ട് ഞെട്ടിയ സൈറ, ആദ്യമായി ഫ്ലൈറ്റ് കയറാൻ പോകുന്നതിന്റെ പേടി മാത്രം അല്ല, ഹരിയെ, തന്റെ പ്രാണനെ കാണാതെ പോകുന്നതിന്റെ സങ്കടവും പേറി കുനിഞ്ഞു, കുമ്പിട്ട് സൈറക്ക് പിന്നാലെ നടന്നിരുന്ന രേവതിക്ക്, ആ കാഴ്ച, അല്ലെങ്കിൽ, നല്ലൊരു ചിരിയുമായി നിൽക്കുന്ന ഹരിയെ കാണിച്ചു കൊടുത്തു....

അമ്പരപ്പെട്ട് നിന്ന അവളുടെ അടുത്തേക്ക്, നടന്നടുത്ത ഹരി, ചുറ്റുപാടും ആളുകൾ ഉണ്ടെന്ന് നോക്കാതെ, അവളുടെ മുഖം തന്റെ കയ്യിൽ എടുത്ത്, നെറ്റിയിൽ അമർത്തി ചുടു ചുംബനം വച്ച് പറഞ്ഞു : പോയി തകർത്തേക്കണം എന്റെ പെണ്ണ്....

ആ കിസ്സ്... അവന്റെ വാക്കുകൾ.. അവളെ കൊണ്ട് പോയത് വർഷങ്ങൾ പിറകിലേക്കാണ്...

അച്ഛനെ നഷ്ടപ്പെട്ട്, മൂന്നാമത്തെ മാസത്തിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം....

ടീച്ചർമാർ, വിദ്യാർഥികൾ, കൂടെ പഠിക്കുന്നവർ ഉണ്ടെന്നുള്ള യാതൊരു ചിന്തയും ഇല്ലാതെ, അന്ന് സ്റ്റേജിലേക്ക് കയറുന്നതിനു മുൻപായി, ഹരി നൽകിയ സമ്മാനം...... അവൾക്ക് നൽകിയ ഉന്മേഷം, ഊർജം, പ്രോത്സാഹനം........
അവളുടെ മുഖം തന്റെ ഉള്ളം കയ്യിൽ എടുത്ത്, നെറ്റിയിൽ നൽകിയ മധുരമായ ചുടു ചുംബനം... (രേവതിയുടെ അമ്മ ആദ്യമായി, ഹരി എന്ന പയ്യനെ കുറിച്ച് അറിഞ്ഞത് അതിന് ശേഷം ആയിരുന്നു ).

അന്നും ചിലർ മൂക്കത്ത് വിരൽ വച്ചു, ചിലർ കള്ള ചിരി ചിരിച്ചു,

💬 Comments

View all comments