Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ചിലർക്ക് നാണം വന്നു..... ഇന്നും അത്, അതേ പോലെ ആവർത്തിച്ചു... എന്നത് കോളേജിൽ ആണെങ്കിൽ, ഇന്നത് എയർപോർട്ടിൽ......
അവളുടെ നിറഞ്ഞു തുടങ്ങിയ ഇരു കണ്ണുകളിൽ കൂടെ അവൻ മാറി മാറി ഉമ്മ വച്ചു കൊണ്ട് കൂടുതൽ ഒന്നും പറയാതെ, അവരുടെ മുന്നിൽ നിന്നും നടന്നകന്നു.......
.......................................................................
പിറ്റേന്ന് രാത്രി, തന്റെ പ്രിയതമയുടെ വേഷ വിധാനങ്ങൾ അണിഞ്ഞു കൊണ്ടുള്ള മനോഹരമായ നൃത്താവതരണം , വീഡിയോ കാളിലൂടെ അവൻ ഇമ വെട്ടാതെ, മനസ്സിൽ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു കൊണ്ട് അവൻ കണ്ട് കൊണ്ടിരിക്കുമ്പോൾ, അവന്റെ അടുത്തായി, ആയിയും, ആയിയുടെ മടിയിൽ ആദിയും ഉണ്ടായിരുന്നു.
കരഘോഷങ്ങൾ...... നൃത്തത്തിന്റെ അവസാനം കണ്ട, കേട്ട, കയ്യടികൾ, അവൻ സന്തോഷത്തോടെ കണ്ണ് നിറച്ച്, സന്തോഷത്തോടെ മനസ്സ് നിറച്ച്, ആദിയെ എടുത്തുയർത്തി വട്ടം കറക്കി എന്ന് മാത്രം അല്ല, ആയിയെ വരെ എടുത്ത് പൊക്കി, കെട്ടിപിടിച്ചു ഇരു കവിളിലും മുത്തങ്ങൾ നൽകി......
ഒരു ചെറു ചിരിയുമായി അവന്റെ കവിളിൽ ആയിയും തലോടി.........
.....................................................................
പിറ്റേന്ന്...
അവസാന പ്രോഗ്രാമും കഴിഞ്ഞു, കുളിയും വസ്ത്രവും മാറി സന്തോഷവതിയായി തന്റെ കഴിവിന്റെ പരമാവധി താൻ ചെയ്തു എന്ന ആത്മവിശ്വാസത്തിൽ, സന്തോഷത്തോടെ സൈറയോടൊപ്പം, കാറിനു പിന്നിൽ കയറി ഇരുന്ന ശേഷം അണ് രേവതി ചോദിക്കുന്നത് : എന്താ ചേച്ചി, മുഖം വല്ലാതിരിക്കുന്നത്?..
" അത് ഹരീ... അവനെ വിളിച്ചപ്പോൾ സൗണ്ട് ഒരുമാതിരി, എന്നോട് എന്തോ ദേഷ്യം ഉള്ള പോലെ.... സൈറ മുഖം ചുളിച്ചു സംശയത്തോടെ പറഞ്ഞു....
രേവതി ഒന്ന് ഞെട്ടി.... സൈറയുടെയും രേവതിയുടെയും ഉള്ളിൽ ആ സമയം ഉണ്ടായിരുന്നത് ഒരേ ചോദ്യം
💬 Comments
View all comments