0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 15.4K

ആയിരുന്നു... ക്ലബ്ബിൽ ഉണ്ടായ ആ രാത്രിയെ പറ്റി അവൻ അറിഞ്ഞിരിക്കുമോ?.........

" എന്താ.... എന്താ ഉണ്ടായത് ചേച്ചി?.. സൈറയുടെ കയ്യിൽ പിടിച്ചു പേടിയോടെ കണ്ണ് തുറിച്ചു കൊണ്ട് രേവതി ചോദിച്ചു.....

" നിന്റെ പെർഫോമൻസിന്റെ ഇടയിൽ ആണ്, ആയീടെ മെസേജ്. വേഗം വിളിക്കാൻ വേണ്ടി..... സൈറ പറഞ്ഞു നിർത്തിയതും..

" അയ്യോ.. ആദി..... രേവതി ചീറി....

" അവന് കുഴപ്പം ഒന്നുമില്ലെടി... ഇത് അതല്ല.... ഹരിയുടെ അച്ഛന് പെട്ടെന്ന് എന്തോ വയ്യായ്ക........... സൈറയെ മുഴുവനാക്കാൻ രേവതി സമ്മതിച്ചില്ല....

"ങ്ങേ........... അയ്യോ......... അച്ഛൻ... രേവതി ഉച്ചത്തിൽ അലറി...... ഡ്രൈവർ വരെ ഞെട്ടി. വണ്ടി ഒന്ന് ഉലഞ്ഞു..

സൈറ കണ്ണ് തുറിച്ചു കൊണ്ട് : എടീ... അതിന് കുഴപ്പം ഒന്നും ഇല്ലാ... ഹോസ്പിറ്റലിൽ ഉടനെ കൊണ്ട് പോയി, ഗ്യാസിന്റെ ആണ്.... ഹരിയെ വിളിച്ചു എടുത്തില്ല.. പിന്നെ, നിന്റെ അമ്മയെ വിളിച്ച്, അവന്റെ അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചു ഞാൻ.

അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല രേവതി... അവളുടെ കണ്ണുകളിൽ പൊടുന്നനെ നിറഞ്ഞ ഭയം, അതിവേഗത്തിൽ നിറഞ്ഞ അവളുടെ ഉണ്ട കണ്ണുകൾ, ഞെട്ടി വിളറിയ മുഖം. വിറക്കുന്ന ചുണ്ടുകളും, കൈകളും... ഒരു വലിയ പൊട്ടി കരച്ചിലിലേക്ക് രേവതി കടക്കാൻ പോകുന്നു എന്ന് മനസ്സിലാക്കിയ സൈറ വേഗം, അവളെ ചേർത്ത് പിടിച്ചു...

"എന്താടീ... ഗ്യാസ് ആണെന്ന്.... വെറും ഗ്യാസ്... ഒരു ഇൻജെക്ഷൻ... ഒറ്റ ഇൻജെക്ഷൻ...ആള് ഓകെ ആയി..... സൈറ പറഞ്ഞു നിർത്തിയതും, രേവതി അലറി കരയാൻ തുടങ്ങി....

അന്ന് രാത്രിയിലെ സംഭവത്തിന്‌ പോലും, രേവതി ഇങ്ങനെ കരഞ്ഞിട്ടില്ല. സൈറക്ക് എന്തോ പന്തികേട് തോന്നി...

💬 Comments

View all comments