Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
" എന്താ മാം... എന്താ പ്രശ്നം.. വണ്ടി നിർത്തണോ ".. ഡ്രൈവർ ആകുലതയോടെ ചോദിച്ചു....
" വേണ്ട... ഫാമിലിയിൽ ഒരു മെഡിക്കൽ എമർജൻസി.. അതിന്റെ ആണ്... സൈറ ഡ്രൈവറോട് പറഞ്ഞതും...
" ചേച്ചി.. എനിക്ക്.. എനിക്ക് ഇപ്പോൾ വീട്ടിൽ പോണം... എന്റെ ഹരി.. എന്റെ ഹരിയെ കാണണം എനിക്ക്... അവൾ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു..
" ഞാൻ ഗ്യാസ് എന്ന് തന്നേ അല്ലെ പറഞ്ഞത് "... സൈറ സംശയിച്ചു ഒരു നിമിഷം...
" എടീ.. ഹരി അവിടെ ഹോസ്പിറ്റലിൽ ഉണ്ട്.. അവനോട് സംസാരിക്കാൻ നോക്കി, അവന്റെ സൗണ്ട് ഒരുമാതിരി, എന്നോട് സംസാരിക്കാൻ നിക്കാതെ വേഗം ഫോൺ കട്ട് ആക്കി.... അതാ ഞാൻ ഹരിക്ക് എന്തോ ദേഷ്യം ഉണ്ടെന്ന് സംശയം പറഞ്ഞത്....
പിന്നെ, അമ്മ പറഞ്ഞു ഹോസ്പിറ്റലിൽ നിന്ന് ട്രിപ്പ് കഴിഞ്ഞ വഴി ഇറങ്ങും എന്ന്.... സൈറ പറഞ്ഞു നിർത്തിയതും....
"ഹരിക്ക്.... എന്റെ ഫോൺ... അമ്മക്ക്... വിളിക്ക്... വിളിക്കണം ചേച്ചി... ഇടറുന്ന ശബ്ദവുമായി രേവതി പറഞ്ഞപ്പോഴും, സൈറക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല...
സൈറ വേഗം ഫോൺ എടുത്ത്, ഹരിയെ വിളിച്ചു എങ്കിലും കാൾ എടുത്തില്ല... ഉടനെ അവന്റെ അമ്മയെ നേരത്തേ വിളിച്ച നമ്ബറിൽ വിളിച്ചു...
സൈറ സംസാരിക്കുന്നതിനു മുൻപ്, രേവതി ഫോൺ തട്ടി പറിച്ചു വാങ്ങി കരഞ്ഞു കൊണ്ട് ചോദിച്ചു : അമ്മേ... അമ്മേ... അച്ഛന്....
" മോളെ... കരയണ്ട... അച്ഛന് ഒന്നുമില്ല... ഗ്യാസ് ആയിരുന്നു.. വെറുതെ ആളെ പേടിപ്പിക്കാൻ .... അവന്റെ അമ്മ പറഞ്ഞത് സൈറയും കേട്ടു..
അതുകൊണ്ടൊന്നും രേവതിയുടെ മുഖത്തെ പേടിയും പരിഭ്രാന്തിയും മാറുന്നത് സൈറ
💬 Comments
View all comments