0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 15.7K

വിത്തിൻ 40 മിനുട്ട്സ്... ക്യാൻ യൂ ടേക്ക് അസ് ടു എയർപോർട്ട്... സൈറയുടെ ചോദ്യം വന്നു..

" യെസ് മാം... ഞാൻ എത്തിക്കാം..... തമിഴ്നാട് കാരൻ ആയ, മാരിമുത്തു ആയിരുന്നു ആ കാബിന്റെ ഡ്രൈവർ. പിന്നിൽ അവർ പറയുന്നത് എല്ലാം കേട്ട് കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു അയാൾ....

അയാൾ ഗിയർ മാറ്റി...... വണ്ടി കുതിച്ചു പാഞ്ഞു..... വണ്ടിയിലെ എല്ലാ ലൈട്ടുകളും ഇട്ട്, ഹോൺ അടിച്ച് അയാൾ അതി വേഗത്തിൽ വണ്ടി ഓടിച്ചു...

ആ വണ്ടിക്ക് വേണ്ടി, ബാക്കി വണ്ടികൾ വഴി മാറി കൊടുത്തു...കൊടുക്കേണ്ടി വന്നു....

വണ്ടിയിൽ നിന്നും ഇറങ്ങി, നിറ കണ്ണുകളോടെ ഡ്രൈവറോട് രേവതി നന്ദി പറഞ്ഞപ്പോൾ, അയാൾ ഒന്ന് പുഞ്ചിരിച്ചു......

അഞ്ചു പൈസ പോലും കൂടുതൽ അയാൾ വാങ്ങിയില്ല..... തന്റെ അച്ഛന്റെ ഓർമ്മകളിൽ ആയിരുന്നു ആയാളും..

ടിക്കറ്റ് എവടെ നിന്ന് വന്നു എന്നൊന്നും രേവതി അറിഞ്ഞില്ല... ഹീൽസ് അഴിച്ചു കയ്യിൽ പിടിച്ചു ഓടുന്ന സൈറയുടെ പിന്നാലെ അവളും ഓടി..

എല്ലാം അതി വേഗത്തിൽ............

അവർക്ക് വേണ്ടി പതിനഞ്ചു മിനിറ്റ് ആ വിമാനം കാത്തിരുന്നു... അവർ കയറിയതും ഡോർ ക്ലോസ് ചെയ്യലും ഒന്നിച്ചായിരുന്നു എന്ന് പറയാം....

എന്തൊക്കെ ചെയ്തും, എന്തൊക്കെ പറഞ്ഞും രേവതിയെ സമാധാനിപ്പിക്കാൻ ആയില്ല സൈറക്ക്...

കരഞ്ഞു കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ കണ്ണ് നിറച്ചു തുടച്ചു കൊണ്ടിരിക്കുന്ന പാസ്സഞ്ചർ... വെള്ളവും കൂൾ ഡ്രിങ്ക്സും കോഫിയും എല്ലാം രേവതിക്ക് മുന്നിൽ എയർ ഹോസ്റ്റസ് കൊണ്ട് വന്നു, പറയാതെ തന്നേ, ഓർഡർ ചെയ്യാതെ തന്നേ......

ഡോർ തുറന്ന് ഫസ്റ്റ് ഇറങ്ങിയതും അന്ന് അവരായിരുന്നു............

എയർപോർട്ടിൽ നിന്ന് ടാക്സി വിളിച്ച് കയറി

💬 Comments

View all comments