0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 15.9K

ഇരുന്ന ശേഷം, സൈറ ഫോൺ എടുത്ത് ഹരിയുടെ അമ്മയെ വിളിച്ചു : അമ്മേ.. ഞാനാണ്... എന്തായി അവിടെ ?..

" ആ... വീട്ടിൽ എത്തി മോളെ... അര മണിക്കൂർ ആയി.... അമ്മ പറഞ്ഞു

" ഹരിയോ?... സൈറ ചോദിച്ചു..

"അവൻ അങ്ങോട്ട് പോന്നല്ലോ... രേവതി ഇല്ലാത്തത് അല്ലെ, ആദി ഒറ്റക്കാണ് എന്ന് പറഞ് അധികം നിന്നില്ല..... അമ്മ തിരിച്ചു പറഞ്ഞു.

അത് കേട്ട നിമിഷം, സൈറ പല്ല് കടിച്ചു കൊണ്ട് ദേഷ്യം ഭാവിച്ചു രേവതിയെ നോക്കി... ഓടിയ ഓട്ടത്തിന് മെഡൽ കിട്ടേടത്തായിരുന്നു എന്ന് അവൾ പറയാതെ പറഞ്ഞു..

"മോളെ നിങ്ങൾ എവിടെയാ?.. പ്രോഗ്രാം കഴിഞ്ഞോ?.. അമ്മ ചോദിച്ചു.

"അമ്മേ ഞങ്ങൾ നാട്ടിൽ എത്തി.. ഫ്ലൈറ്റ് ഇറങ്ങിയേ ഉളളൂ... രേവതി കരച്ചിലോട് കരച്ചിൽ... പിന്നെ ഒന്നും പറയണ്ട അമ്മേ... ഓട്ടം തന്നേ ആയിരുന്നു ഓട്ടം... സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അയ്യോ.. അതെയോ.. രേവൂട്ടിക്ക് ഒന്ന് കൊടുക്കുമോ?.. അമ്മ ചോദിച്ചു.

" അമ്മേ..... ഫോൺ വാങ്ങി ചെവിയിൽ വച്ചതും രേവതി കരയാൻ തുടങ്ങി..

" അയ്യേ.. എന്താ മോളെ ഇത്.. അച്ഛന് ഒന്നുല്ലാട്ടോ... സംസാരിക്കാണോ.. ഞാൻ കൊടുക്കാം... അമ്മ പറഞ്ഞു കൊണ്ട് ഫോൺ കിടക്കയിൽ കിടന്നിരുന്ന ഹരിയുടെ അച്ഛന്റെ കയ്യിൽ ഫോൺ കൊടുത്തു..

നിമിഷങ്ങൾക്ക്‌ ശേഷം ആണ്, ഹരിയുടെ അച്ഛന്റെ ഗാഭീര്യം നിറഞ്ഞ ശബ്ദം പിന്നെ ഫോണിലൂടെ വരുന്നത് : മോളെ.... സുഖമായിരിക്കുന്നോ?........

"അ.... ആ.... അച്ചാ...... രേവതി വിക്കി വിക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ...

ഉടനെ അച്ഛന്റെ ശബ്ദം അൽപ്പം ഉയർന്നു, പക്ഷെ രേവതിയോടായിരുന്നില്ല,

💬 Comments

View all comments