0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 29.1K

പതിയെ മാറി സോഫയിലേക്ക് ഇരുന്നു, ഭാര്യക്കും ഭർത്താവിനും വേണ്ട പ്രൈവസി കൊടുക്കാൻ വേണ്ടി.....

ഹരിയുടെ മുഖം ചെറു ചിരി അവന്റെ മുഖത്ത് ഉണ്ടെങ്കിലും, അവന്റെ കണ്ണുകളിൽ തിളക്കം ഉണ്ടായിരുന്നില്ല, കണ്ണുകൾ അലക്ഷ്യമായിരുന്നു.. അവന്റെ ഉള്ളിലെ പേടി ആവാം, ഷോക്ക് ആവാം.. അച്ഛനെ ആലോചിച്ചുള്ള പേടിയിൽ നിന്നും മുക്തമാവാത്തത് ആവാം അതിന് കാരണം...

ഈ ഒരു നിമിഷത്തിന് വേണ്ടി അവൻ കാത്തിരുന്ന സമയം, ദിവസങ്ങൾ, ഉള്ളിൽ നീറി നീറി ജീവിച്ച സമയം, തന്റെ ഭാര്യ, തന്റെ രേവു, തന്റെതായി തിരിച്ചു വന്ന നിമിഷം, പക്ഷെ അവന് ആസ്വദിക്കാൻ, അവൻ ആഗ്രഹിച്ച പോലെ സന്തോഷിക്കാൻ കഴിഞ്ഞില്ല...

ഇങ്ങനെ ഒരു സംഭവം, അച്ഛന് വയ്യാതാവലും, ഹരി മാറുന്നതും ഇതാദ്യമല്ലാത്തത് കൊണ്ട് തന്നേ, ഹരിയിൽ നിന്നും കൂടുതൽ പ്രതികരണം രേവതിയും പ്രതീക്ഷിച്ചിരുന്നില്ല..

അവൾ അവനെയും കൊണ്ട് പതിയെ സോഫയിലേക്ക് ചെന്നിരുന്നു.. അവന്റെ മുറിവ് കെട്ടിയ കൈ എടുത്ത് തന്റെ മടിയിൽ വച്ച്, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവന്റെ മുഖത്തേക്ക് തന്നേ നോക്കി...

ഹരിയെ,, ഹരിയുടെ മുഖത്തേക്ക് മാത്രം ശ്രദ്ധ കൊടുത്ത സൈറ തിരിച്ചറിയുകയിരുന്നു, " എനിക്ക് എന്റെ ഹരിയെ കാണണം, അവന്റെ അടുത്ത് ഉണ്ടാവണം " എന്ന് പറഞ്ഞു വാവിട്ട് രേവതി കരഞ്ഞതിന്റെ അർത്ഥം, അല്ലെങ്കിൽ ഹരിക്ക് അവന്റെ അച്ഛൻ മനസ്സിൽ എത്ര വലുതാണ് എന്ന്...

ഇങ്ങനെ ഒരു ഹരി, അലക്ഷ്യമായ നോട്ടത്തോടെ, മുഖത്ത് ഒരു ഭാവവും ഇല്ലാതെ ഏതോ ലോകത്ത് എന്ന പോലെ ചിന്തയിൽ ഇരിക്കുന്ന ഹരി.. സൈറ ആദ്യമായി കാണുകയായിരുന്നു.....

" ഹരീ.... രേവതി പതിയെ സ്നേഹം നിറഞ്ഞ ശബ്ദത്തിൽ വിളിച്ചു....

💬 Comments

View all comments