0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 16.6K

" ആദി?... ഹരിയുടെ ചോദ്യം ആണ് തിരിച്ചുയർന്നു വന്നത്...

" ഉറങ്ങാണ്.... രേവതി പറഞ്ഞു..

" മ്മ്മ്മ്... ഒരു ചെറിയ മൂളൽ മാത്രം ആയിരുന്നു അവന്റെ മറുപടി....

ഹരി മുഖം കുനിച്ചു അതിന് ശേഷം...

" ഹരീ... ടാ... ഹരീ... രേവതി അവനെ രണ്ട് വട്ടം വിളിച്ച ശേഷം ആണ് അവൻ ആ വിളി കേൾക്കുന്നതും മുഖം ഉയർത്തി അവളെ നോക്കുന്നതും...

" ഠപ്പേ........... നല്ല ഒരു അടി ഹരിയുടെ കവിളിൽ വീണു ആ സമയം.......

വീർത്ത മുഖവും ചുവന്നു നിറച്ച കണ്ണുകളുമായി രേവതി ഹരിയുടെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കിയപ്പോൾ, സൈറ വാ പൊളിച്ചു..

അതവനെ, ഹരിയെ അവന്റെ അലക്ഷ്യമായ ചിന്തകളിൽ നിന്നും ഉണർത്താൻ വേണ്ടി രേവതിയുടെ വക വെയ്ക് അപ് കാൾ ആയിരുന്നു എന്ന് സൈറക്ക് ആ സമയം മനസ്സിലായില്ല..

രേവതി, അവന്റെ മുറിവൊന്നും ചിന്തിക്കാതെ, അവന്റെ മടിയിലേക്ക് കയറി ഇരുന്നു. അവന്റെ മുഖം തന്റെ കയ്യിലെടുത്തു കൊണ്ട് തുടങ്ങി.........

1,2,3,4,5,6,7,8,9,10,11,12,13,14,15...............

ഉമ്മകൾ കൊണ്ട് അവന്റെ മുഖം മൂടുമ്പോൾ, അത്ഭുതത്തോടെ ആ കാഴ്ച കണ്ടിരുന്ന സൈറ, അറിയാതെ ഉമ്മകളുടെ എണ്ണം മനസ്സിൽ എണ്ണി തുടങ്ങിയിരുന്നു എങ്കിലും, അവൾക്ക് അധികം വൈകാതെ എണ്ണം തെറ്റി...

ഹരിയുടെ കണ്ണുകളിൽ പതിയെ ആ തിളക്കം തിരിച്ചു വരുന്ന നിമിഷം ആയിരുന്നു അത്.. അവന്റെ കണ്ണിൽ കണ്ണ് കോർത്തു കൊണ്ട് രേവതി ഇളകാതെ ഇരുന്നപ്പോൾ, ഹരിയുടെ മുഖം അവളുടെ കൈകുമ്പിളിൽ ഇരുന്നു വിടരാൻ തുടങ്ങി...

" രേവതി... തന്റെ രേവൂ... തന്റെ ജീവൻ.. തന്റെ പ്രാണൻ..... ഹരി ശരിക്ക് തിരിച്ചറിവിലേക്ക് വന്ന

💬 Comments

View all comments