0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 17.9K

കൈ വച്ചത് സൈറ ആയിരുന്നു...... ഒരു പ്രായം ആവുന്ന വരെ, താൻ ഒറ്റക്ക് നിൽക്കാറായി എന്ന് ബോധ്യപ്പെടുത്തിയ വരെ.... താൻ ചെയ്യുന്ന മണ്ടത്തരങ്ങൾക്ക്‌, തെറ്റുകൾക്ക്, ഒരു അമ്മയെ പോലെ, അല്ല, അമ്മയായി തന്നെ തനിക്ക് തന്നുകൊണ്ടിരുന്ന കിഴുക്ക് ......... അതേ മുഖ ഭാവം.. കീഴ്ച്ചുണ്ട് രണ്ട് പല്ലിലും കടിച്ചു പിടിച്ചു കൊണ്ട്, ദേഷ്യം കടിച്ചമർത്തി ഉള്ള അതേ ഭാവം....

ഒപ്പം അലറി " ബച്ചാ ഹേ ക്യാ തൂ... ഹാ.. ഗാഡി ചലാനെ നഹി ആത്താ ഹേ ക്യാ?..... കുച്ച് ഹോ ജാ താ തോ?....... സുരഭി അലറിയപ്പോൾ, ഒരു കുട്ടിയെ പോലെ മുഖം കുനിച്ചിരുന്നു അവൻ....

രേവതി സൈറയെ നോക്കിയപ്പോൾ കണ്ടത്, വാ പൊത്തി പിടിച്ചു കൊണ്ട് ചിരി അടക്കി പിടിക്കാൻ പാട് പെടുന്ന സൈറയെ ആണ്... ഒപ്പം സൈറ ആയിയോട് പറഞ്ഞു : ഏക് ഓർ ദോ... ഒരെണ്ണം കൂടെ കൊടുക്ക് ആയി.....

സുരഭി ഹരിയുടെ അടുത്തിരുന്ന് അവന്റെ ചുവന്നു തുടുത്ത ശരീര ഭാഗത്ത് കൈ വച്ച് അമർത്തി നോക്കി, രേവതിക്ക് നേരെ തുറിച്ചു നോക്കി പറഞ്ഞു............ പറഞ്ഞതായിരുന്നില്ല, അജ്ഞാപിച്ചതായിരുന്നു... (മലയാളം ): ഐസ് പാക്ക് ഉണ്ടോ... ഉണ്ടെങ്കിൽ വേഗം എടുക്ക്... അല്ലെങ്കിൽ അവിടെ വീട്ടിൽ ഉണ്ട്.. വേഗം എടുത്ത് വാ....

ആദ്യം ഒന്ന് ഞെട്ടി ആയെങ്കിലും, തന്റെ ചെക്കനോട് ഉള്ള സ്നേഹവും കെയറിങ്ങും ആണ് കാരണം എന്ന് മനസ്സിലാക്കിയ രേവതി, വേഗം അടുക്കളയിലേക്ക് ഓടി...........

ആ സമയം ആണ് സൈറയുടെ ഫോൺ റിങ് ചെയ്യുന്നത്...... വീഡിയോ കാൾ ആയിരുന്നു.... (പറഞ്ഞത് ഇംഗ്ലീഷിൽ ആണെങ്കിലും,

💬 Comments

View all comments