Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
കുറച്ചു നിർദേശങ്ങളും കൊടുത്ത ശേഷം, പെട്ടെന്ന് തട്ടി കൂട്ടി എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാൻ ആയി തിരികെ പോയി.......
.......................................................................
രേവതിയുടെ മടിയിൽ തല വച്ചു കൊണ്ട്, അവളുടെ കൈകളാൽ തലയിൽ, തലമുടിയിൽ കിട്ടി കൊണ്ടിരുന്ന, സുഖമുള്ള തഴുകലിൽ അവന്റെ കണ്ണുകൾ അടഞ്ഞു............
ചെറിയ ഒരു കൂർക്കം വലി ഉയർന്നപ്പോൾ മാത്രം ആണ്, രേവതിയും സൈറയും ഹരി ഉറക്കത്തിലേക്ക് വീണെന്നുള്ള കാര്യം തിരിച്ചറിഞ്ഞത്.....
ചെറു ചിരിയുമായി അവന്റെ മുഖത്തേക്ക് നോക്കിയ രേവതി, വേഗം മുഖം കൂർപ്പിച്ചു കൊണ്ട് പതിയെ പറഞ്ഞു : ഒരു കുത്തു കുത്തണം... പട്ടി....
സൈറ അതുകണ്ടു ചിരിച്ചു..........
രേവതി സൈറയെ നോക്കി, ഒന്നും ചോദിച്ചില്ലെങ്കിൽ കൂടെ അവന്റെ തലമുടിയിൽ തഴുകി കൊണ്ട് പറഞ്ഞു തുടങ്ങി......
ഞങ്ങൾ................
പത്തിൽ സ്റ്റേറ്റ് ലെവലിൽ മൂന്ന് തരം നൃത്തങ്ങൾക്ക്, എ ഗ്രേഡ് വാങ്ങി, കലാ തിലക പട്ടം വാങ്ങിയ കലാകാരി, അല്ലെങ്കിൽ അതിന്റെ മുഴുവൻ അഹങ്കാരവും മനസ്സിൽ വച്ച് ആണ് ഞാൻ പ്ലസ് വണിന്, പുതിയ സ്കൂളിൽ ജോയിൻ ചെയ്യുന്നത്... .......
ഞാൻ ഒരു സ്റ്റാർ ആണെന്ന്, ജോയിൻ ചെയ്യുന്ന സമയത്ത്, പ്രിനിസിപ്പൽ പറയുക കൂടെ ചെയ്തപ്പോൾ, എന്താ പറയുക, സത്യം, ഒരു സ്റ്റാർ ആയി തന്നെ ഫീൽ ചെയ്ത്, അഹങ്കരിച്ചു കൊണ്ട് തന്നെ ആണ് ഞാൻ ക്ലാസ്സിലേക്ക് കയറുന്നതും ........
ഒരാൾക്കും മുഖം കൊടുക്കാതെ, ഞാൻ എന്തിനാ മുഖം കൊടുക്കേണ്ടത്, വേണ്ടവർ എന്നെ നോക്കട്ടെ എന്ന മട്ട് ആയിരുന്നു എനിക്ക്... കാരണം ഞാൻ സ്റ്റാർ അല്ലെ.....
രേവതി പല്ല് കടിച്ചു കൊണ്ട്, തെറ്റ് പറ്റിയ പോലെ ഇളിച്ചു.....
💬 Comments
View all comments