0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 18.3K

തോന്നി...

സൈറയും രേവതിയും വീണ്ടും ചിരിച്ചു.. ശബ്ദം ഉണ്ടാക്കാതെ, അവനെ ഉണർത്തിരിക്കാൻ ഇരുവരും ഒരേ പോലെ ചിരിച്ചു.....

എന്നിട്ട്........ സൈറ ചോദിച്ചു...

എന്നിട്ടെന്താ..... ഒരുദിവസം ഒരു സീനിയർ ചേട്ടൻ, വിപിൻ എന്നാ പേര്.... എന്നോട് വന്ന് ഐ ലവ് യൂ പറഞ്ഞു..... ഞാൻ പോയി പണി നോക്കാൻ പറഞ്ഞു.... പക്ഷെ മൂപ്പര് ഉണ്ടോ വിടുന്നു.. എന്റെ പിന്നാലെ ആയി ഏത് നേരവും.........

പിന്നെ.... പെട്ടെന്ന് എന്താ അറിയില്ല, വിപിനേട്ടനെ കാണണ്ടേ ആയി, അതായത് എന്റെ പിന്നാലെ വരാതെ ആയി....

സ്ഥിരം, ഉച്ചക്ക്, വൈകീട്ട് ക്ലാസ്സ്‌ വിട്ടാൽ ബസ് സ്റ്റാൻഡ് വരെ, ഒരേ ബസിൽ കയറുക... പെട്ടെന്ന് കാണാതായപ്പോൾ ഒരു മിസ്സിംഗ്‌.. ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ലാട്ടോ ..... എന്നാലും മിസ്സിംഗ്‌....

എന്റെ ഫ്രണ്ട്സിന്റെ ഇടയിൽ ഇത് സംസാരം ആയി.. പിന്നെ മേഘ ആണ് എവിടെയൊക്കെയോ അന്വേഷിച്ചു വന്ന് പറയണത്, ഹരിയാണ് അതിന്റെ കാരണം, ഹരി വിപിനേട്ടനെ പിടിച്ചു വിരട്ടി എന്ന്.......

" എനിക്ക് ഇഷ്ടം ആണ് അവളെ, അതുകൊണ്ട് ഈ പിന്നാലെ നടപ്പ് നിർത്തിക്കോ, അല്ലേൽ തല മണ്ട തല്ലിപ്പൊളിക്കും "... ഹരി പറഞ്ഞൂത്രെ.. രേവതി ചിരിച്ചു പറഞ്ഞു.

" ങ്ങേ?..ഹരിയോ ?.. സൈറ മിഴിച്ചു ചോദിച്ചു...

ഞാൻ മാത്രം അല്ല ചേച്ചി, എന്റെ കൂട്ടുകാരികളും ഷോക്ക് ആയി അത് കേട്ടപ്പോൾ. ഹരി ഇങ്ങനെ ഒരു കാര്യം പറയുകയോ, അല്ലെങ്കിൽ അങ്ങിനെ എന്റെ അടുത്ത് പെരുമാറുകയോ ചെയ്തിട്ടേ ഇല്ലാ അന്ന് വരെ...

എന്തായാലും, ദീപ്തി ഹരിയോട് പോയി ഈ കാര്യം ചോദിച്ചു ...... അപ്പോൾ ഇവൻ പറഞ്ഞു "

💬 Comments

View all comments