0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 29.1K

പറയടാ "... രേവതിയുടെ ഹൃദയമിടിപ്പ് കൂടി.... "ഈശ്വരാ, അത് തന്നെ ആയിരിക്കുമോ "... രേവതി മനസ്സിൽ ചോദിച്ചു..

ഹരി രേവതിയുടെ കണ്ണുകളിലേക്ക് നോക്കി.... അത്... ഐ... എനിക്ക് നിന്നെ ഇഷ്ടം ആണ്.......

രേവതിയുടെ കണ്ണ് തുറിച്ചു..........

" എന്നിട്ട് നീ അപ്പോഴേ അക്‌സെപ്റ്റ് ചെയ്തോ ?... സൈറ ആകാംക്ഷയോടെ ചോദിച്ചു..

" ഓ.. എന്റെ ചേച്ചി... ഇവന്റെ നിൽപ്പും, മട്ടും ഭാവവും കണ്ട എനിക്ക് ചിരിയാ വന്നത്.... ഞാൻ തുടങ്ങിയില്ലേ ചിരിക്കാൻ... ചിരി എന്ന് പറഞാൻ ഒടുക്കത്തെ ചിരി.. ചിരിച്ചു ചിരിച്ചു മനുഷ്യന്റെ അടി വയർ വരെ വേദന എടുത്തു അന്ന്...

" ങ്ങേ...... സൈറ സംശയത്തോടെ വാ പൊളിച്ചു.

ഞാൻ ഇവനോട് ഒന്നും പറയാതെ ഒറ്റ ഓട്ടം ആയിരുന്നു ചിരിച്ചിട്ട്... നേരെ പോയത് ഫ്രണ്ട്സിന്റെ അടുത്ത്... ക്ലാസ്സിൽ ഉണ്ടായത്, ഹരി പറഞ്ഞത് ഞാൻ അതേ ചിരിയോടെ അവരോട് പറഞ്ഞു...... പിന്നെ ഞങ്ങൾ എല്ലാരും കൂടെ ആയിരുന്നു കൂട്ട ചിരി........

ചിരിക്ക് ശേഷമോ, അവളുമാർ ഉണ്ടോ വിടുന്നു, എല്ലാം കൂടെ, ഞാൻ അടക്കം, നേരെ വിട്ടത് ക്ലാസ്സിലേക്കാണ്.... ഇവനെ കാണാൻ.....

അങ്ങ് നാണം കെടുത്തി എന്ന് പറഞ്ഞാൽ മതിയല്ലോ... എല്ലാം കൂടെ കളിയാക്കി കൊന്നു ഇവനെ.... പാവം, മുഖം കുനിച്ചു ഇളിച്ചു കേട്ടിരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ലാട്ടോ അന്ന് ...........

സൈറയുടെ മുഖം മാറി.. അതുവരെ ഉണ്ടായിരുന്ന ചിരി എവിടെയോ പോയി, അവൾ കലിപ്പോടെ രേവതിയെ നോക്കി......

പക്ഷെ അത് കണ്ടും രേവതി പുച്ഛത്തോടെ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല, പക്ഷെ ആ പുച്ഛം തന്നോട് തന്നെ ആയിരുന്നു...

💬 Comments

View all comments