0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 18.6K

രേവതി തുടർന്നു... ദീപ്തി..... അവൾ ഹരിയുടെ അടുത്തേക്ക് പോകാൻ നേരം അന്ന് ഞങ്ങളെ ഞങ്ങളെ തടഞ്ഞിരുന്നുട്ടോ... വേണ്ട എന്ന് ഞങ്ങളോട് കുറേ പറഞ്ഞതാ ... ... പക്ഷെ അന്ന് എന്തോ, ആ സമയത്ത്.......

രേവതി പറഞ്ഞു നിർത്തി... മുഖം കുനിച്ചു കൊണ്ട് ഹരിയുടെ മുഖത്തേക്ക് തെറ്റ് ചെയ്ത പോലെ നോക്കി, അവന്റെ തലമുടിയിൽ ഒന്ന് തഴുകി മുഖം ഉയർത്തി സൈറയെ നോക്കി.....

അന്ന്.....ആ ദിവസത്തോടെ.... ദീപ്തി ഞങ്ങളോട് മിണ്ടാതായി... ഞങ്ങളുടെ കമ്പനിയിൽ നിന്ന് ഒഴിവായി, ഞങ്ങളുടെ ഗ്രൂപ്പ്‌ ഡാൻസിൽ നിന്നും അവൾ ഒഴിവായി, ഞങ്ങളെ മൊത്തത്തിൽ ഒഴിവാക്കി എന്ന് പറയാം.........

അതും പോരാഞ്ഞിട്ട്, വേറൊന്ന് ഉണ്ടായുട്ടോ , രണ്ടു മൂന്ന് ദിവസം, ഞങ്ങളുടെ ക്ലാസ്സിൽ വല്ലാത്ത സൈലൻസ്..... എന്താ പറയുക, ആകെ ഒരു നിശബ്ദത...

അങ്ങിനെ ആണ്, ഞാൻ, ഞാൻ മാത്രം അല്ല, എന്റെ കൂടെ ഉള്ളവർക്കും മനസ്സിലാവുന്നത്, ഹരി ആരായിരുന്നു, എന്തായിരുന്നു ആ ക്ലാസ്സിൽ എന്നത്..................

ചിരിച്ചു കളിച്ചു, തമാശകൾ പറഞ്, എല്ലാവരെയും ചിരിപ്പിച്ചു പാറി പറന്നു നടക്കുന്ന, ഒരു മടിയും ഇല്ലാതെ എല്ലാരുടെയും ചോറ് പത്രത്തിൽ കയ്യിട്ടു വാരി തിന്ന് നടക്കുന്ന ഹരി... എന്റെ ഹരി...അവൻ ആയിരുന്നു ആ ക്ലാസ്സിന്റെ, ഞങ്ങളുടെ ക്ലാസ്സിന്റെ... എന്താ പറയുക..... എനെർജി എന്നല്ലേ ചേച്ചി?...

സൈറ ചിരിച്ചു പറഞ്ഞു : കോർ.........

മ്മ്മ്... അതന്നെ..... രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഹരി ഒക്കെ ആയിട്ടോ . അവൻ പഴയ ഹരി ആയി.... പക്ഷെ എന്നോട് ഒഴിച്ച് മാത്രം... എന്നോട് മാത്രം മിണ്ടില്ല, സംസാരിക്കില്ല, ചിരിക്കില്ല, ഒരു മൈൻഡും ഇല്ലാതെ.....

💬 Comments

View all comments