Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ഞാൻ എന്തൊക്കെയോ അവളോട് പറഞ്ഞു.. എനിക്ക് തന്നെ അറിയില്ല എന്തൊക്കെയാ പറഞ്ഞത് എന്ന്........ രേവതി പറഞ്ഞു നിർത്തി.. ഓർമകളിലേക്ക് കടന്നു...
മ്മ്മ്മ്മ്....?... സൈറ മൂളി...
" എടീ... നിന്നോട് ഒരു തെറ്റും ഞങ്ങൾ ചെയ്തിട്ടില്ലല്ലോ... പിന്നെ എന്തിനാ ഇത്ര ഷോ കാണിക്കുന്നത്... കൂട്ടുകാർ ആയാൽ ഇങ്ങനെ ഒന്നും അല്ല കാണിക്കണ്ടത്. ഇനി അതല്ല, അവനോട് ഇഷ്ടം ആണെങ്കിൽ അതങ്ങ് പറ മോളെ............ രേവതി ദീപ്തിയോട് ചോദിച്ചു നിർത്തി..
പക്ഷെ രേവതിയെ ഞെട്ടിച്ചു കൊണ്ട് ദീപ്തി പറഞ്ഞു : അതേ, ഇനിക്ക് ഇഷ്ടം ആണ് അവനെ....എന്തെ?.. നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ അതോണ്ട്?..
" ങ്ങേ?... രേവതി അറിയാതെ പറഞ്ഞു പോയി...
ദീപ്തി തുറിച്ചു നോക്കി പറഞ്ഞു : എടീ.... ബാലവാടി മുതൽ ഒന്നിച്ചു പഠിച്ചതാ ഞാനും അവനും... അവന്റെ വീട് എവിടെയാ അറിയുമോ, എന്റെ വീട്ടിൽ നിന്ന് വെറും നൂറ് മീറ്റർ ദൂരം മാറി... എന്റെ ഫാമിലിയും അവന്റെ ഫാമിലിയും അത്രേം കൂട്ടാണ്.......
ദീപ്തി ഒന്ന് പറഞ്ഞു നിർത്തി...
മൂക്കൊന്ന് ചൊറിഞ്ഞു കൊണ്ട് ദീപ്തി തുടർന്നു : എടീ..... കലാ തിലകമേ, അവന്റെ ഇഷ്ടം നിന്നോട് തുറന്ന് പറയാൻ പറഞ്ഞതും, മൂപ്പിച്ചതും ആരാ അറിയുമോ,,,, ഈ ഞാൻ ആണ്........ പക്ഷെ നീ.....ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്..... പിന്നെ, നീ പറഞ്ഞ ഫ്രണ്ട്‌സ്... അവൻ കഴിഞ്ഞിട്ടേ എനിക്ക് നിങ്ങൾ ആരും ഉളളൂ ........
ഇത്രയും പറഞ്ഞു കൊണ്ട് ദീപ്തി മുന്നോട്ട് നടന്നു.. ഒന്ന് നിന്ന്, തിരിഞ്ഞു നടന്ന് വന്ന് രേവതിയോട് പറഞ്ഞു : അവന് നിന്നോടുള്ള ഇഷ്ടം ഇവിടെ
💬 Comments
View all comments