Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
വച്ച് നിന്നെ കണ്ടപ്പോൾ, അല്ലെങ്കിൽ നീയെന്ന കലാ തിലകത്തോടുള്ള ആരാധന മൂത്ത് തുടങ്ങിയതല്ല..... കഴിഞ്ഞ വർഷം സ്റ്റേറ്റ് ഫെസ്റ്റിവലിന്റെ അന്ന്, നീ കലാ തിലകം ആവുന്നതിനു മുൻപ് തുടങ്ങിയതാണ്...... അത് അവന്റെ വായെന്ന് തന്നെ കേൾക്കണം.... എന്ത് രസം ആണ് അറിയുമോ...... നിന്റെ ഉണ്ടകണ്ണും പിരികവും, വീർത്ത കവിളും, നിന്നെ എന്ത് രസത്തിലാ വർണിച്ചത് അറിയുമോ എന്നോട്....... പക്ഷെ നീ........നശിപ്പിച്ചില്ലേ മോളെ ...........
ദീപ്തി പുച്ഛത്തോടെ നോക്കി തിരിഞ്ഞ് നടന്ന് പോയി......
" ദേൻ വാട്ട് ഹാപ്പൻഡ്?.... സൈറ അക്ഷമ ആയി ചോദിച്ചു........
എന്നിട്ട് എന്താ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ദീപ്തി വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു. പഴയ പോലെ കംമ്പനി ആയിട്ട് .....
" ങ്ങേ?... സൈറ സംശയത്തോടെ നോക്കിയപ്പോൾ, രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു : ദോ.. ഈ കിടക്കുന്നവൻ എന്തൊക്കെയോ പറഞ്ഞു, അവന്റെ പേരിൽ അവരോട് പിണങ്ങേണ്ട... നീ ഇല്ലാതെ അവരുടെ ഗ്രൂപ്പ് ഡാൻസ് നടക്കില്ല.. അങ്ങിനെ.. ഇങ്ങനെ.. എന്തൊക്കെയോ...
" എന്റെ രേവതീ... ദീപ്തിയോട് പോവാൻ പറ... നിങ്ങടെ കാര്യം പറ... സൈറ പല്ല് കടിച്ചു പറഞ്ഞു..
രേവതി നന്നായി ചിരിച്ചു....
ഞങ്ങടെ കാര്യം പറഞ്ഞാൽ, ഫെസ്റ്റിവലിന്റെ അന്ന്... കഴിഞ്ഞ വട്ടം ഹരി ഞാൻ ഒറ്റക്കുള്ള സമയം കണ്ട് പിടിച്ച് എന്നോട് ഇഷ്ടം പറഞ്ഞില്ലേ, അതേ പോലെ, ഹരി ഒറ്റക്ക് ഉള്ള സമയത്ത് ഞാൻ കേറി ഇവനോട് പറഞ്ഞു : അതേ... അന്ന് നടന്നതിനു സോറി.... പിന്നെ... എനിക്കും ഇഷ്ടമാണ് ട്ടോ നിന്നെ.............
നല്ലൊരു റൊമാന്റിക് സീനറി മനസ്സിൽ ആലോചിക്കാൻ തയ്യാറായി
💬 Comments
View all comments