0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 19.2K

ബന്ധുക്കളോ ആയിരുന്നില്ല........... ചേച്ചിടെ മടിയിൽ കിടക്കുന്ന എന്റെ ഈ ചെക്കൻ ആണ്.....
... ആ വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി കോളേജ് ഫെസ്റ്റിനു മത്സരിക്കാൻ ഊർജവും, ഉന്മേഷവും, കരുത്തും മാത്രം അല്ല, ഡാൻസിന് വേണ്ട എന്റെ കമ്പ്ലീറ്റ് ചിലവ്, മേക്കപ്പും, ഡ്രെസ്സും എല്ലാം.. എല്ലാം കൂടി അന്ന് നല്ല പൈസ ആയിരുന്നു, ഇവൻ എവിടുന്നോ ഒപ്പിച്ചു കൊണ്ട് വന്നു ......
അന്ന് ഞാൻ അറിഞ്ഞില്ല, ഇവൻ പറഞ്ഞില്ല എന്നോട്, ചോദിച്ചിട്ടും പറഞ്ഞില്ല എന്നോട്, രാത്രി പുഴയിൽ ജീവൻ പണയം വച്ച്, മണൽ വാരി .. എനിക്ക് വേണ്ടി... ഈ എനിക്ക് വേണ്ടി ഇവൻ... തെണ്ടി....

രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ വേഗം എഴുന്നേറ്റ് സൈറക്ക് നേരെ, അല്ലെങ്കിൽ ഹരിക്ക് നേരെ പാഞ്ഞടുത്തു..

മുട്ടിൽ ഇരുന്ന് കൊണ്ട് അവന്റെ നെറ്റിയിൽ തലോടി, അവന്റെ മുഖത്താകെ ചുംബനം കൊണ്ട് മൂടി......

ഹരി കണ്ണ് തുറക്കുന്നു എന്ന് മനസ്സിലായ, രേവതി പതിയെ അവന്റെ മുടിയിൽ തലോടി പറഞ്ഞു : ഉറങ്ങിക്കോട്ടോ... ഞാൻ ഇവിടെ തന്നെ ഉണ്ട്.. നിന്നെ വിട്ട് എവിടേം പോവാൻ പോണില്ല.. ചത്താലും പോവില്ല...എന്റെ ചെക്കൻ ഉറങ്ങിക്കോ.....

" ചേച്ചി... ഞാൻ ഇരിക്കാം... രേവതി ആവശ്യപ്പെട്ടപ്പോൾ, മനസ്സില്ലാ മനസ്സോടെ സൈറ അവൾക്കായി എഴുന്നേറ്റ് കൊടുത്തു....

" ചേച്ചീ..... രേവതി നീട്ടി വിളിച്ചു...

സൈറ നോക്കിയതും രേവതി തുടർന്നു : അച്ഛൻ മരിച്ച ശേഷം, കടക്കാർക്ക് കൊടുക്കാൻ വേണ്ടി ഞങ്ങൾ എല്ലാം വിറ്റു.. വീടും സ്ഥലവും, കാറും, അച്ഛന്റെ ബൈക്കും, അമ്മയുടെയും എന്റെയും അനിയത്തിയുടെയും ആഭരങ്ങൾ അടക്കം എല്ലാം...... ഒരു ചെറിയ വാടക

💬 Comments

View all comments