Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
വീട്ടിൽ .... അമ്മ ഒരു തുണിക്കടയിൽ ജോലിക്ക് പോയി ആണ് പിന്നെ ഞങ്ങളെ......
രേവതി ഒന്ന് നിർത്തിയ ശേഷം തുടർന്നു: കുടുംബക്കാർ വരെ ഞങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ , ഞങ്ങളുടെ അവസ്ഥ നന്നായി അറിഞ്ഞും, വീട്ടിൽ വന്ന് അമ്മയുടെ മുന്നിൽ നിന്ന്, എനിക്ക് ഇവളെ അത്രേം ഇഷ്ടാണ്, വേറെ ഒരാൾക്കും കെട്ടിച്ചു കൊടുക്കരുത്, കൊടുക്കാൻ സമ്മതിക്കില്ല.... എനിക്ക് തന്നെ വേണം എന്റെ രേവതിയെ... കോളേജ് കഴിഞ്, എന്തേലും ജോലി നേടി, ഞാൻ വന്ന് കൊണ്ട് പോയിക്കൊണ്ട് ഇവളെ, വേറെ ഒന്നും വേണ്ട എന്ന് പറഞ്ഞവൻ ആണ് എന്റെ ഹരീ.......
ഡിഗ്രിക്ക് 92%മാർക്ക് ആയിരുന്നു എന്റെ ചെക്കന്.. ഒരുപക്ഷെ ഇവന്റെ ജീവിതത്തിൽ ഞാൻ ഇല്ലായിരുന്നു എങ്കിൽ, എന്റെ ചെക്കൻ എവിടെയെങ്കിലും എത്തിയേനെ.......
രേവതി സങ്കടത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി....
"...എന്റെ ഹരീ പിശുക്കൻ ഒന്നും അല്ലാട്ടോ ചേച്ചി...... അവനെകൊണ്ട് എത്താത്തത് കൊണ്ടാണ്....... ഈ വീട്, ഹരിയുടെ വീട്, എന്റെ വീട്.. എല്ലാ ചിലവും എന്റെ ഹരിയുടെ തലയിൽ ആണ്.... അതിന് പുറമെ അച്ഛന്റെ ചികിത്സാ ചിലവ്... മരുന്നിന്റെ ചിലവ്..... എന്റെ വീടിന്റെ ബാക്കി ഉള്ള ലോൺ അടവ്, പാർവതിയുടെ പഠിപ്പിന്റെ ചിലവ്.... എന്റെ ചെക്കന്റെ തലയിൽ ഇല്ലാത്ത ഭാരങ്ങൾ ഒന്നും ഇല്ലാ.....
കഴിഞ്ഞ വർഷം എംപ്ലോയീ ഓഫ് ദി ഇയർ ആയി കിട്ടിയ കാർ വേണ്ട എന്ന് പറഞ്, അതിന് പകരം ക്യാഷ് വാങ്ങി, ഭാവിയിലേക്ക്, എന്റെ പെങ്ങളുടെ കല്യാണ ചിലവിനു ഇരിക്കട്ടെ എന്ന് പറഞ് ഫിക്സിഡ് ഇട്ടു ഇവൻ........
അത് വരെ ഭർത്താവിനെ പറ്റി നല്ലത്
💬 Comments
View all comments