0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 19.4K

അതുകൊണ്ടാണ്...

" ഞാൻ ഇന്ന് ശരിക്ക് പേടിച്ചു, അവനെ അങ്ങനെ കണ്ടപ്പോൾ... ആയി പറഞ്ഞു നിർത്തി..

" പിന്നെ, ഞാനോ.. ഒന്നും പറയണ്ട.... ഉമ്മിക്ക് പനി കൂടിയ ആ മഴ ഉള്ള രാത്രി ഓർക്കണില്ലേ ആയി....... അന്നത്തെ ശേഷം, ഞാനും ഇതാദ്യം ആണ്, ഇത്രയും പാനിക് ആവുന്നത്.... സൈറ പറഞ്ഞു നിർത്തി...

" ഹരി.... അവന്റെ മനസ്സിൽ ഒരു പെണ്ണെ ഉളളൂ... അത് രേവതി ആണ്.. അവളെ അവിടെ നിന്ന് മാറ്റാൻ... ഏത് ധൈവം വിചാരിച്ചാലും നടക്കില്ല..... ആയി അർത്ഥം വച്ച പോലെ പറഞ്ഞു.

സൈറ ആയിയെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ, ആയി തുടർന്നു : വൊ സബ് ചോഡോ... അതൊക്കെ നമ്മൾ സംസാരിച്ചതാണ്..... ഇപ്പോൾ എന്താണ് പ്രശ്നം... അത് പറ.... അതെന്താ അങ്ങിനെ പറയാൻ കാരണം...

" ആക്‌സിഡന്റിന് ശേഷം, ഹരിയെ ഇവിടെ കൊണ്ട് വന്ന് ഇറക്കിയ കാർ .. ഹരിയുടെ കയ്യിലെ കെട്ട് കാരണം ശരിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിലും, അത് അതേ കാർ ആണ്...ഐ ആം ഷുവർ....... സൈറ പറഞ്ഞു നിർത്തി...

" നീ പറയുന്നത്, രേവതിക്ക് ഫോട്ടോസ് കൊടുക്കാൻ ഏൽപ്പിച്ച.... ആ വണ്ടി ആണോ?.. ആയി സംശയത്തോടെ ചോദിച്ചു.

" അതേ.... സൈറ പറഞ്ഞു കൊണ്ട് പിന്നിലേക്ക് ചാരി കിടന്നു...

" അയ്യോ, അപ്പോൾ അവർ മനപ്പൂർവം ഹരിയെ... ആയി പേടിയോടെ ചോദിച്ചു.

തല ഉയർത്തി സൈറ പറഞ്ഞു : അവിടെ ആണ് പ്രശ്നം.. ഹരി വീണത് പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുമ്പോൾ വന്ന ഗുഡ്സ് വണ്ടി കാരണം ആണ്..

💬 Comments

View all comments