0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 28.9K

അല്ല നീ ഇനി കാണാൻ പോവുക രേവതീ.. മൈൻഡ് ഇറ്റ്............

മുഴുവനാക്കാൻ സൈറക്ക് കഴിഞ്ഞില്ല, അപ്പോഴേക്കും രേവതിയുടെ കണ്ണ് നിറഞ്ഞിരുന്നു..... അവൾ വേഗം സൈറയെ ചുറ്റി പിടിച്ചു.....

നീട്ടി ദീർഘ നിശ്വാസം വിട്ട് സൈറ പതിയെ പറഞ്ഞു " എന്താ.. എന്താടീ പെണ്ണെ?....

" സോറി ചേച്ചി... ഞാൻ... ഞാൻ... എന്റെ പേടി കൊണ്ടല്ലേ.... എന്റെ ഹരീ... എന്റെ ചെക്കനെ... എനിക്ക്..... അവനെ ആരെങ്കിലും ....രേവതിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടെ, സൈറ കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയിരുന്നു...

അവളെ സമാധാനിപ്പിക്കുമ്പോൾ, സൈറ മനസ്സിൽ പറഞ്ഞു " വാട്ട്‌ ദി ഫക്ക് ഈസ്‌ ഹാപ്പനിങ്ങ് ഹിയർ, ഇതാണോ ഫാമിലി ലൈഫ്. ചീത്ത വിളിക്കുന്നു, മനസ്സിൽ ആണെങ്കിൽ ഇഷ്ടം മാത്രവും...."..

എത്ര സമയം കഴിഞ്ഞു എന്നറിയില്ല, ആദിയെ ഉറക്കി അവന്റെ തൊട്ടിലിൽ കിടത്തി, മേപ്പോട്ട് നോക്കി, ഉറക്കം വരാതെ, രേവതി പറഞ്ഞ വാക്കുകൾ ആലോചിച്ചുകൊണ്ട് നെഞ്ച് നീറി കിടന്നിരുന്ന അവൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും ഇളകിയില്ല...

ആദിയെ എടുത്ത് കൊണ്ട് പോവാൻ വന്നതാവും എന്ന ചിന്തയിൽ അവൻ കിടന്നപ്പോൾ, തൊട്ടിലിനു അരികെ വന്ന്, ആദിയെ ഒന്ന് നോക്കി തിരികെ നടന്നു നീങ്ങി രേവതി.....

പക്ഷെ, ഹരി പ്രതീക്ഷിക്കാതെ, അവൾ കട്ടിലിന്റെ അപ്പുറം വന്ന് ഇരുന്ന് , കട്ടിലിലേക്ക്, ഹരി കിടക്കുന്ന അതേ കിടക്കയിലേക്ക് കിടന്നു അവൾ .....

ഹരി തല ചെരിച്ചു നോക്കിയപ്പോൾ കണ്ടത്, തനിക്ക് എതിരേ, വാതിലിനു അഭിമുഖം ആയി സൈഡ് ചെരിഞ്ഞു കിടക്കുന്ന രേവതിയെ ആണ്....

ഒരു ദീർഘ നിശ്വാസത്തോടെ, അവനും അവൾക്ക് എതിരെ തിരിഞ്ഞുകൊണ്ട് ചെരിഞ്ഞു

💬 Comments

View all comments