Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ആയി ചിരിച്ചു കൊണ്ട് പറഞ്ഞു : ഞാൻ എപ്പോഴും പറയാറുള്ളതാണ്... ഇന്ത്യൻ സ്റ്റൈൽ ഡ്രസ്സ് ആണ് ആമിക്ക് കൂടുതൽ ചേരുക എന്ന്...
സൈറയിൽ നിന്നും മാറി, ആയിയുടെ അടുത്ത്, ഇരു തോളിലും കൈ വച്ച് ഹരി പറഞ്ഞു : വാഹ്.... ബ്യൂട്ടി തോ ആപ് ഹേ ആയീ.......
ചുരിദാർ അല്ലെങ്കിൽ നോർത്ത് സ്റ്റൈൽ സൽവാർ സൂട്ട്, അതും അധികം നിറമില്ലാത്തത് മാത്രം ധരിക്കാറുള്ള ആയിക്ക്, ഈ സാരി സെലക്ട് ചെയ്തതും ഹരിയായിരുന്നു...
" നിന്റെ സെലക്ഷൻ അല്ലെ... എനിക്ക് ഇഷ്ടമായി.. ആയി നാണത്തോടെ പുഞ്ചിരിച്ചു പറഞ്ഞു.
ഇന്നേക്ക് മൂന്നാം ദിവസം സൈറ തിരികെ പോവാണ്.........
അതിനുമുൻപ് ഉള്ള ഒരു വൺ ഡേ ട്രിപ്പ്, അതായിരുന്നു പ്ലാൻ.. അല്ലെങ്കിൽ, അതായിരുന്നു ഹരി എല്ലാവരോടും പറഞ്ഞത്.. എവിടേക്ക്.. എങ്ങോട്ട്, എല്ലാ പ്ലാനും ഹരിയുടേത്, വേറെ ആർക്കും അറിയില്ല...
ഒരു ഇരുപത് കട കയറി ഇറങ്ങി, സൈറയുടെ ഫോട്ടോ കാണിച്ചു കൊണ്ട്, അതും തന്റെ അഭിപ്രായത്തിനു ചെവി താരതെ ഹരി സൈറക്കായി ഡ്രസ്സ് സെലക്ട് ചെയ്തതും പോരാഞ്ഞിട്ട്, തിരികെ വരുന്ന സമയത്ത് രേവതിയോട് ഹരി പറഞ്ഞു : എന്ത് വന്നാലും വേണ്ടില്ല.. നാളെ മാം ഈ ഡ്രസ്സ് ഇട്ടേക്കണം... അത് നീ ഉറപ്പ് വരുത്തിയെ പറ്റൂ....
ഹരി ഇന്നത് ചെയ്തേ പറ്റൂ എന്ന് തന്നോട് പറഞ്ഞിട്ടില്ല ഇന്ന് വരെ.... അതുകൊണ്ട് തന്നെ, സംശയത്തോടെ രേവതി ചോദിച്ചു : ഹരി.. സത്യം പറ.. നാളെ എങ്ങോട്ടാ നമ്മൾ പോണേ...
ഹരി രേവതിക്ക് മുഖം കൊടുക്കാതെ റോട്ടിലേക്ക് നോക്കി : രേവൂ... എവടെ ആണ്
💬 Comments
View all comments